വാഷിങ്ടൺ: ഇറാന്റെ ഭീഷണി നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് സംരക്ഷണം നൽകാൻ യുദ്ധക്കപ്പലുകളുടെ അകമ്പടി നൽകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ഈ സൈനിക നീക്കം മേഖലയിൽ വൻ സ്ഫോടനാത്മക സാഹചര്യം സൃഷ്ടിക്കുമെന്ന് വിദേശകാര്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. (Trump to deploy warships in Strait of Hormuz, Experts say the move is extremely dangerous)
ലോകത്തെ ആകെ ക്രൂഡ് ഓയിൽ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന പാത ഇറാൻ ഭാഗികമായി തടസ്സപ്പെടുത്തിയതിനെത്തുടർന്നാണ് അമേരിക്കയുടെ ഈ ഇടപെടൽ. അമേരിക്കയ്ക്കൊപ്പം ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ യുദ്ധക്കപ്പലുകൾ അയക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.
കടലിടുക്കിന്റെ വടക്കൻ ഭാഗങ്ങളിൽ ഇറാന് വ്യക്തമായ മേൽക്കൈ ഉണ്ടെന്ന് പ്രതിരോധ വിദഗ്ധ ചൂണ്ടിക്കാട്ടി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാന് ഏത് നിമിഷവും ആക്രമണം നടത്താമെന്നും, കടലിടുക്കിന്റെ വീതിക്കുറവ് കാരണം പ്രതിരോധിക്കാൻ യുഎസ് കപ്പലുകൾക്ക് മതിയായ സമയം ലഭിക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

