HomeKerala Assembly Election 2026കേരളത്തിലേതടക്കം നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഉടനറിയാം: ECIയുടെ നിർണ്ണായക വാർത്താ സമ്മേളനവും...

കേരളത്തിലേതടക്കം നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഉടനറിയാം: ECIയുടെ നിർണ്ണായക വാർത്താ സമ്മേളനവും പ്രഖ്യാപനവും ഉടൻ | ECI

ന്യൂഡൽഹി : കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് വിളിച്ച് ചേർത്തിരിക്കുന്ന വാർത്താസമ്മേളനത്തിലാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.(ECI to announce poll schedule for Assam, West Bengal, TN, Kerala, Puducherry)

ഇന്ന് തീയതി പ്രഖ്യാപിക്കുന്നതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും കമ്മീഷന്റെ ഷെഡ്യൂൾ. വിഷു ഉൾപ്പെടെ കണക്കിലെടുത്താകും കേരളത്തിലെ വോട്ടെടുപ്പ് തീയതി നിശ്ചയിക്കുക. പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണ്ണായക യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. സുരക്ഷയ്ക്കായുള്ള അർദ്ധ സൈനിക സേനാ വിന്യാസം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.

കേരളത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നണികൾ സജീവമാകുന്നു. തീയതി പ്രഖ്യാപിച്ച ഉടൻ തന്നെ ഇടത് മുന്നണിയുടെ മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് തീരുമാനം. എൽ ഡി എഫിലെ മുഴുവൻ സീറ്റുകളിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായി. സി.പി.എമ്മും ഘടകകക്ഷികളും ഇന്ന് തന്നെ പട്ടിക പുറത്തുവിടും.

തുടർഭരണത്തിനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറക്കും. എം.പിമാർ മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനമെടുക്കുക എന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയും നാളെ പുറത്തുവരും. ജയസാധ്യത കൂടുതലുള്ള ‘എ ക്ലാസ്’ സീറ്റുകളിലെ സ്ഥാനാർത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക. കേരളത്തിൽ മാറ്റം വേണം എന്ന മുദ്രാവാക്യവുമായാണ് ബിജെപി ഇത്തവണ അങ്കത്തിനിറങ്ങുന്നത്.

Clickable Info Box

Latest updates

വെസ്റ്റ് ഇൻഡീസ് ഇതിഹാസം സർ ഗാരി സോബേഴ്‌സ് അന്തരിച്ചു;...

ലണ്ടൻ: ലോക ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരവും വിഖ്യാത ഓൾറൗണ്ടറുമായ സർ ഗാരി സോബേഴ്‌സ് (89) അന്തരിച്ചു (Sir Garry Sobers). വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ വസതിയിലായിരുന്നു അന്ത്യം....

സൗദിയിൽ സ്വദേശി പൗരനെ മർദ്ദിച്ചുകൊന്ന കേസ്; പ്രതിയായ സൗദി...

റിയാദ്: സൗദി അറേബ്യയിൽ സ്വദേശി പൗരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൗദി പൗരന്റെ വധശിക്ഷ (Saudi Arabia, Jazan Capital Punishment) വിജയകരമായി നടപ്പാക്കി. സൗദി പൗരനായ അത്തിയ ബിൻ...

കഴക്കൂട്ടത്ത് യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമം;...

തിരുവനന്തപുരം: തലസ്ഥാനത്ത് മൊബൈൽ ക്യാമറ ഉപയോഗിച്ച് വീടിന്റെ ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതിയെ വീട്ടുകാർ അതിസാഹസികമായി പിടികൂടി പോലീസിലേൽപ്പിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിനുവിനെയാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് കൈയോടെ പിടികൂടിയത്. ജൂലൈ...

യു.എ.ഇയിൽ 4,000 വർഷം പഴക്കമുള്ള വൻ ശവകുടീരം കണ്ടെത്തി;...

അൽ ഐൻ (യു.എ.ഇ): ചരിത്രപ്രേമികളെയും പുരാവസ്തു ഗവേഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തി യു.എ.ഇയിലെ അൽ ഐൻ (Al Ain Qattara) മേഖലയിൽ ഏകദേശം 4,000 വർഷം പഴക്കമുള്ള കൂറ്റൻ ഭൂഗർഭ ശവകുടീരം കണ്ടെത്തി. അൽ...

ബുക്കിംഗിൽ ഉപഭോക്താക്കളെ പറ്റിക്കാൻ ‘ഡാർക്ക് പാറ്റേണുകൾ’; സ്പൈസ് ജെറ്റിന്...

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ ഡിസൈൻ രീതികൾ (Dark Patterns) ഉപയോഗിച്ചതിന് പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് (SpiceJet) സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) ഒരു...

പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ എം.ഡി.എം.എ വില്പന; രണ്ടുപേർ പിടിയിൽ,...

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ രഹസ്യമായി മയക്കുമരുന്ന് വില്പന നടത്തിവന്ന രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി (Ponnani mdma drug arrest). പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിക്കുന്ന ചെരുപ്പുകട കേന്ദ്രീകരിച്ച് വ്യാപകമായി...

തിരുവനന്തപുരത്ത് ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എം.പി;...

തിരുവനന്തപുരം: തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ പ്രശാന്ത് ഹോട്ടലിൽ വെച്ച് ശശി തരൂർ എം.പി (Shashi Tharoor MP) ലിഫ്റ്റിൽ കുടുങ്ങി. ഹോട്ടലിൽ സംഘടിപ്പിച്ച റോട്ടറി ക്ലബ്ബിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം....

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...