Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeCrimeഛത്തർപൂരിൽ റെയ്ഡ്: 38 ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു | LPG

ഛത്തർപൂരിൽ റെയ്ഡ്: 38 ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു | LPG

🎙️ Latest Podcast

ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ നിയമവിരുദ്ധമായി സൂക്ഷിച്ച 38 ഗാർഹിക എൽപിജി സിലിണ്ടറുകൾ പോലീസ് പിടികൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിലിണ്ടർ ക്ഷാമം അനുഭവപ്പെടുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം.(38 LPG cylinders seized in MP’s Chhatarpur district)

സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, തഹസിൽദാർ, കോട്‌വാലി പോലീസ് എന്നിവരുടെ നേതൃത്വത്തിൽ രാത്രിയിലാണ് റെയ്ഡ് നടത്തിയത്. വീടിനുള്ളിൽ പരിശോധിച്ചപ്പോൾ ഗ്യാസ് നിറച്ച 3 സിലിണ്ടറുകളും ഉപയോഗിച്ച ശേഷം സൂക്ഷിച്ച 22 കാലി സിലിണ്ടറുകളും കണ്ടെത്തി.

ഇത്രയധികം സിലിണ്ടറുകൾ ശേഖരിച്ചു വെച്ചത് കരിഞ്ചന്തയിൽ വിൽക്കാനാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഏത് ഏജൻസി വഴിയാണ് ഇത്രയധികം സിലിണ്ടറുകൾ ഒരാൾക്ക് ലഭിച്ചതെന്ന് കണ്ടെത്താൻ ഗ്യാസ് ഏജൻസികളിൽ നിന്ന് പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.