Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeIran Israel ConflictUSൻ്റെ അഭിമാനമായ USS എബ്രഹാം ലിങ്കണെ ആക്രമിച്ചെന്ന് ഇറാൻ: തള്ളി അമേരിക്ക...

USൻ്റെ അഭിമാനമായ USS എബ്രഹാം ലിങ്കണെ ആക്രമിച്ചെന്ന് ഇറാൻ: തള്ളി അമേരിക്ക | USS Abraham Lincoln

🎙️ Latest Podcast

വാഷിംഗ്ടൺ: അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായും കപ്പൽ മേഖലയിൽ നിന്ന് പിൻവാങ്ങിയതായും ഇറാന്റെ അവകാശവാദം. എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും കപ്പൽ സുരക്ഷിതമായി ദൗത്യം തുടരുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.(Iran claims to have attacked the USS Abraham Lincoln, the pride of the US, America denies)

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ ഒമാൻ കടലിൽ ഇറാന്റെ തീരത്തുനിന്ന് 340 കിലോമീറ്റർ അകലെ വെച്ച് നൂതന മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് എബ്രഹാം ലിങ്കണെ ആക്രമിച്ചുവെന്നാണ് പറയുന്നത്. ആക്രമണത്തെത്തുടർന്ന് യുഎസ് കപ്പലും അനുബന്ധ യുദ്ധക്കപ്പലുകളും അതിവേഗത്തിൽ പ്രദേശം വിട്ടുപോയതായി ഇറാൻ സ്റ്റേറ്റ് ടിവി അവകാശപ്പെട്ടു.

ഇറാനിയൻ പ്രചാരണങ്ങളെ തള്ളിക്കൊണ്ട് യുഎസ് സൈന്യം രംഗത്തെത്തി. എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് മേഖലയിൽ തന്നെ തുടരുകയാണെന്നും ദൗത്യങ്ങൾ നിർവ്വഹിക്കുകയാണെന്നും സൈന്യം അറിയിച്ചു. ഇതിന്റെ തെളിവായി കപ്പലിന്റെ പുതിയ ചിത്രങ്ങളും അവർ പങ്കുവെച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.