HomeKerala Assembly Election 2026ഇടഞ്ഞ് K സുധാകരൻ, അനുനയ നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്: തിങ്കളാഴ്ച ഡൽഹിയിൽ...

ഇടഞ്ഞ് K സുധാകരൻ, അനുനയ നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്: തിങ്കളാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച | K Sudhakaran

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം തള്ളിയതിനെത്തുടർന്ന് പാർട്ടി നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും സുധാകരനുമായി നേരിട്ട് ചർച്ച നടത്തും. ഇതിനായി തിങ്കളാഴ്ച ഡൽഹിയിലെത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.(K Sudhakaran in dissatisfaction, Meeting with Congress high command in Delhi on Monday)

ഡൽഹിയിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ സുധാകരൻ, വൈകാരികമായ സമൂഹ മാധ്യമ പോസ്റ്റ് ഇട്ടിരുന്നു. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും പ്രവർത്തകരെ സംരക്ഷിക്കാൻ താൻ എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സുധാകരനെപ്പോലൊരു മുതിർന്ന നേതാവിനെ പിണക്കുന്നത് തിരഞ്ഞെടുപ്പ് വേളയിൽ ദോഷം ചെയ്യുമെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു. എന്നാൽ സുധാകരന് മാത്രം ഇളവ് നൽകിയാൽ മറ്റ് എം.പിമാരും സമാനമായ ആവശ്യമുയർത്തുമെന്നതാണ് ഹൈക്കമാൻഡിനെ കുഴപ്പിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് രാഹുൽ ഗാന്ധിയും ഖർഗെയും നേരിട്ട് രംഗത്തിറങ്ങുന്നത്.

Clickable Info Box