പാലക്കാട്: പി.കെ. ശശിയുടെ അനുയായിയും എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയാ സെക്രട്ടറിയുമായ ഷാനിഫിനെ ഫോണിൽ വിളിച്ച് പി.എം. ആർഷോ വധഭീഷണി മുഴക്കിയതായി പരാതി. വാട്സാപ്പ് കോളിലൂടെയാണ് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യവർഷം നടത്തിയെന്നും ഷാനിഫ് ആരോപിച്ചു.(Complaint alleging about PM Arsho’s death threat to leader )
എറണാകുളത്തുള്ള ആളാണെന്നും തീർത്തുകളയുമെന്നും ആർഷോ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. പി.കെ. ശശിയെ ഒറ്റപ്പാലത്തോ ഷൊർണൂരോ മത്സരിക്കാൻ അനുവദിക്കില്ലെന്ന് ആർഷോ പറഞ്ഞതായും ആരോപണമുണ്ട്. പി.കെ. ശശി ഇയാളെ നേരത്തെ പരോക്ഷമായി വിമർശിച്ചിരുന്നു.

