അറ്റ്‌ലാന്റ: വിമാനത്തിനുള്ളിൽ റമദാൻ പ്രാർത്ഥനയ്ക്കായി സെറ്റ് ചെയ്ത മൊബൈൽ അലാറം മുഴങ്ങിയത് വലിയ സുരക്ഷാ ആശങ്കയ്ക്കും വിമാനം വഴിതിരിച്ചുവിടുന്നതിനും കാരണമായി (Ramadan Prayer Reminder Southwest Airlines). നാഷ്‌വിൽ നിന്ന് ഫോർട്ട് ലോഡർഡെയ്‌ലിലേക്ക് പറന്ന സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രാർത്ഥനാ സമയം ഓർമ്മിപ്പിക്കാൻ യാത്രക്കാരൻ ഫോണിൽ വെച്ച അലാറം മുഴങ്ങിയതിനെ തുടർന്നുണ്ടായ തെറ്റിദ്ധാരണയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
വിമാനം ആകാശത്തായിരിക്കെ യാത്രക്കാരന്റെ ഫോണിൽ നിന്ന് ശബ്ദം കേട്ടതോടെ വിമാന ജീവനക്കാർ പരിഭ്രാന്തരാകുകയും അറ്റ്‌ലാന്റ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കാൻ തീരുമാനിക്കുകയുമായിരുന്നു. വിമാനം ഇറങ്ങിയ ഉടൻ സായുധരായ ഉദ്യോഗസ്ഥരും സ്വാറ്റ് സംഘവും വിമാനത്തിനുള്ളിൽ കയറി. മറ്റ് യാത്രക്കാരോട് കൈകൾ ഉയർത്തിപ്പിടിക്കാനും തല താഴ്ത്തി വെക്കാനും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. ഈ സമയം വിമാനത്തിനുള്ളിൽ യുദ്ധസമാനമായ അന്തരീക്ഷമായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.
Southwest Flight 2094 was diverted to Atlanta and passenger was detained reportedly over a bomb threat.
— Benny Johnson (@bennyjohnson) March 7, 2026
സംശയമുണ്ടായ യാത്രക്കാരനെ ഉദ്യോഗസ്ഥർ വിമാനത്തിൽ നിന്ന് പുറത്താക്കി ചോദ്യം ചെയ്തു. എഫ്ബിഐയും അറ്റ്‌ലാന്റ പോലീസും നടത്തിയ അന്വേഷണത്തിൽ ഇയാൾ ഒരു സുരക്ഷാ ഭീഷണിയുമല്ലെന്ന് കണ്ടെത്തി. റമദാൻ മാസമായതിനാൽ പ്രാർത്ഥനാ സമയം കൃത്യമായി പാലിക്കാൻ ഫോണിൽ സെറ്റ് ചെയ്ത ടൈമറാണ് മുഴങ്ങിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല.
യാത്രക്കാരന്റെ പെരുമാറ്റത്തിലുണ്ടായ തെറ്റിദ്ധാരണ മൂലമാണ് വിമാനം വഴിതിരിച്ചുവിടേണ്ടി വന്നതെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും സൗത്ത് വെസ്റ്റ് എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്ക് ശേഷം മറ്റൊരു വിമാനത്തിലാണ് മറ്റ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. ഇതേ ദിവസം തന്നെ അമേരിക്കയിലെ മറ്റ് രണ്ട് വിമാനത്താവളങ്ങളിലും സമാനമായ സുരക്ഷാ ഭീഷണികൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അവയൊന്നും ഗൗരവകരമല്ലെന്ന് പിന്നീട് വ്യക്തമായി.
Summary:
A Southwest Airlines flight from Nashville to Fort Lauderdale was diverted to Atlanta after a passenger’s Ramadan prayer alarm triggered a security scare. Flight crew and passengers became agitated when the phone timer went off, leading armed SWAT officers to board the aircraft and remove the individual.

