Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeCrimeഅസമിൽ നാലു വയസ്സുകാരിക്ക് നേരെ ക്രൂര പീഡനം: യുവാവ് പിടിയിൽ |...

അസമിൽ നാലു വയസ്സുകാരിക്ക് നേരെ ക്രൂര പീഡനം: യുവാവ് പിടിയിൽ | Raping

🎙️ Latest Podcast

ഗുവാഹത്തി: അസമിലെ കാച്ചാർ ജില്ലയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. 26കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയോടെയാണ് പ്രതിയെ പിടികൂടിയത്.(Youth arrested for brutally raping four-year-old girl in Assam)

മാർച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയം നോക്കി പ്രതി അതിക്രമിച്ചു കയറുകയായിരുന്നു. മിഠായി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ ഇയാൾ കൂട്ടിക്കൊണ്ടുപോയി. മണിക്കൂറുകളോളം കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം കുട്ടിയെ അടുത്തുള്ള തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.