Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeIran Israel Conflict'ഇറാനെ വിഭജിക്കാനല്ല, സ്വതന്ത്രമാക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്': നെതന്യാഹു | Iran

‘ഇറാനെ വിഭജിക്കാനല്ല, സ്വതന്ത്രമാക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്’: നെതന്യാഹു | Iran

🎙️ Latest Podcast

ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് നിർണ്ണായക പ്രസ്താവനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ ലക്ഷ്യം ഇറാന്റെ വിഭജനമല്ല, മറിച്ച് അവിടുത്തെ ജനങ്ങളെ സ്വേച്ഛാധിപത്യ ഭരണകൂടത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.(Israel aims to liberate Iran, not divide it, says Netanyahu)

ഇറാൻ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്നുള്ള മോചനം ഇറാന്റെ ജനങ്ങളുടെ കൈകളിലാണെന്നും ഓരോ ദിവസം കഴിയുന്തോറും ഭരണകൂടത്തിന്റെ ശക്തി കുറയുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേലും ഇറാനും പഴയതുപോലെ ഉറ്റ ചങ്ങാതിമാരായി മാറുന്ന കാലം വിദൂരമല്ലെന്നും നെതന്യാഹു പ്രത്യാശ പ്രകടിപ്പിച്ചു.

ഇസ്രയേൽ-ഇറാൻ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ തിരിച്ചടികളുമായി ഇറാനും രംഗത്തുണ്ട്. ഇറാന്റെ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ബഹ്‌റൈനിലെ അമേരിക്കയുടെ ജുഫെയർ സൈനിക താവളം തകർത്തതായി ഇറാനിയൻ റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.