HomeNational'ഇറാനിയൻ കപ്പലിന് അഭയം നൽകിയത് മാനുഷിക പരിഗണനയിൽ': വിശദീകരണവുമായി S ജയശങ്കർ...

‘ഇറാനിയൻ കപ്പലിന് അഭയം നൽകിയത് മാനുഷിക പരിഗണനയിൽ’: വിശദീകരണവുമായി S ജയശങ്കർ | Iranian naval vessel

ന്യൂഡൽഹി: ഇറാൻ യുദ്ധക്കപ്പലായ ‘ലവാൻ’ കൊച്ചിയിൽ നങ്കൂരമിട്ട നടപടിയെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കപ്പലിലുണ്ടായിരുന്ന യുവ കേഡറ്റുകളുടെ സുരക്ഷയും മാനുഷിക വശങ്ങളും പരിഗണിച്ചാണ് ഇന്ത്യ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ വശങ്ങൾക്കപ്പുറം ശരിയായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(S Jaishankar has explained India’s decision to grant docking permission to Iranian naval vessel)

ഫെബ്രുവരി 28-നാണ് ഇന്ത്യൻ അതിർത്തിയോട് അടുത്തുകഴിഞ്ഞിരുന്ന ഇറാനിയൻ കപ്പലിൽ നിന്ന് സഹായം തേടിയുള്ള സന്ദേശം ലഭിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് കപ്പൽ അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് ഒന്നിന് കപ്പലിന് ഇന്ത്യൻ അതിർത്തി കടക്കാൻ അനുമതി നൽകുകയും തുടർന്ന് കൊച്ചി തുറമുഖത്ത് നങ്കൂരമിടുകയും ചെയ്തു. ധാരാളം യുവ കേഡറ്റുകൾ കപ്പലിലുണ്ടായിരുന്നുവെന്നത് ഇന്ത്യയുടെ തീരുമാനത്തിൽ നിർണ്ണായകമായി.

Clickable Info Box