തിരുവനന്തപുരം: രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.(Rape case, Plea demanding cancellation of Rahul Mamkootathil’s anticipatory bail in court today)
കേസിൽ ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ വാട്സ്ആപ്പ് വഴി തന്നെ ബന്ധപ്പെട്ടതായി പരാതിക്കാരി പോലീസിനെ അറിയിച്ചിരുന്നു. ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നാണ് പ്രോസിക്യൂഷൻ വാദം.
ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിൽ കോടതി ഇന്ന് എന്ത് നിലപാട് സ്വീകരിക്കും എന്നത് രാഹുൽ മാങ്കൂട്ടത്തിലിനെ സംബന്ധിച്ച് നിർണ്ണായകമാണ്.

