റിയാദ്: സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് രാജാഭ്യന്തരത്തുള്ള എല്ലാ കോൺസുലർ സേവനങ്ങളും അമേരിക്ക താൽക്കാലികമായി റദ്ദാക്കി (US Cancels Consular Services Saudi Arabia). റിയാദിലെ എംബസിക്ക് പുറമെ ജിദ്ദ, ദഹ്റാൻ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലും ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പതിവ് അപ്പോയിന്റ്മെന്റുകളും അടിയന്തര സേവനങ്ങളും റദ്ദാക്കിയതായി എംബസി അറിയിച്ചു. ‘എക്സിലൂടെയാണ് എംബസി ഈ നിർണ്ണായക വിവരം പങ്കുവെച്ചത്.
Security Alert: Consular Appointments Cancelled – U.S. Mission to the Kingdom of Saudi Arabia (Mar. 3, 2026)
The U.S. Mission to Saudi Arabia is closed on Tuesday, March 3. All routine and emergency American Citizen Services appointments are cancelled. The shelter in place…
— U.S. Embassy Riyadh (@USAinKSA) March 3, 2026
എംബസി വളപ്പിൽ നിലവിൽ ‘ഷെൽട്ടർ ഇൻ പ്ലേസ്’ നിർദ്ദേശം നിലവിലുണ്ട്. അതായത്, എംബസി ജീവനക്കാരും അകത്തുള്ളവരും സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരണം. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ആരും എംബസി പരിസരത്തേക്ക് വരരുതെന്നും യുഎസ് പൗരന്മാർ സ്വന്തം സുരക്ഷയ്ക്കായി കൃത്യമായ പ്ലാനുകൾ തയ്യാറാക്കി വെക്കണമെന്നും എംബസി നിർദ്ദേശിച്ചു. നേരത്തെ റിയാദിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതും എംബസി കെട്ടിടത്തിന് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചതും സുരക്ഷാ ഭീഷണി വർദ്ധിപ്പിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധം കടുക്കുന്നത് ലക്ഷക്കണക്കിന് മലയാളി പ്രവാസികളെയും കുടുംബങ്ങളെയും വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലെ മലയാളികൾ അതീവ ജാഗ്രതയിലാണ്. ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയും കുവൈത്ത് വിമാനത്താവളത്തിന് നേരെയും ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ സൗദിയിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും നീക്കങ്ങൾ ഉണ്ടായത് പ്രവാസികളുടെ സുരക്ഷയിൽ വലിയ ചോദ്യചിഹ്നമായി മാറുന്നു. ഇതിനോടകം തന്നെ ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടത് വലിയ ആഘാതമായി.

