Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala
HomeKeralaഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ട് ദിവസങ്ങൾ മാത്രം: ചാത്തന്നൂരിലെ മേൽപ്പാതയിൽ വിള്ളൽ |...

ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ട് ദിവസങ്ങൾ മാത്രം: ചാത്തന്നൂരിലെ മേൽപ്പാതയിൽ വിള്ളൽ | Flyover

കൊല്ലം: ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്കിൽ പുതുതായി നിർമ്മിച്ച മേൽപാതയിൽ വിള്ളൽ കണ്ടെത്തി. ഗതാഗതത്തിന് തുറന്നുകൊടുത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിള്ളൽ രൂപപ്പെട്ടത് യാത്രക്കാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രണ്ട് ദിവസം മുൻപ് പാതയിലൂടെയുള്ള ഗതാഗതം അധികൃതർ തടഞ്ഞു.(Crack in Chathannur flyover just days after it was opened for traffic)

തിരുമുക്ക് അടിപ്പാതയ്ക്ക് കിഴക്ക് തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിലാണ് നീളത്തിൽ വിള്ളൽ വീണത്. പാതയുടെ ഒരു വശത്തേക്ക് അപകടകരമായ രീതിയിൽ ചരിവ് സംഭവിച്ചിട്ടുള്ളതായും നാട്ടുകാർ ആരോപിക്കുന്നു.

കനത്ത മഴയ്ക്ക് ശേഷമാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ചാത്തന്നൂർ ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയായ മേൽപാതയുടെ ഭാഗം നേരത്തെ കുത്തിപ്പൊളിക്കേണ്ടി വന്നിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala