Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala
HomeNationalസിം ബൈൻഡിംഗ് നയം നാളെ മുതൽ: വാട്സാപ്പ് ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ...

സിം ബൈൻഡിംഗ് നയം നാളെ മുതൽ: വാട്സാപ്പ് ലിങ്ക്ഡ് ഡിവൈസസ് ഫീച്ചറിൽ വ്യാപകമായ തടസങ്ങൾ | WhatsApp

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ സിം ബൈൻഡിംഗ് നയം നാളെ മുതൽ നടപ്പിലാകാനിരിക്കെ, വാട്സാപ്പിലെ സുപ്രധാന ഫീച്ചറായ ‘ലിങ്ക്ഡ് ഡിവൈസസിൽ’ വ്യാപകമായ സാങ്കേതിക തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരേ വാട്സാപ്പ് അക്കൗണ്ട് ഒന്നിലധികം ഉപകരണങ്ങളിൽ ഒരേസമയം ഉപയോഗിക്കാനുള്ള സൗകര്യത്തിനാണ് നിലവിൽ നിയന്ത്രണം നേരിടുന്നത്.(SIM binding policy from tomorrow, Widespread disruptions in WhatsApp Linked Devices feature)

ഇന്ന് രാവിലെ മുതൽ ദീർഘനേരം ലിങ്ക്ഡ് ഡിവൈസസ് ഫീച്ചർ പൂർണ്ണമായും പ്രവർത്തനരഹിതമായിരുന്നു. പിന്നീട് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഒന്നിലധികം ഉപകരണങ്ങളിൽ ലോഗിൻ ചെയ്യുന്നത് ഇപ്പോഴും സാധ്യമല്ല.

നേരത്തെ നാല് ഉപകരണങ്ങളിൽ വരെ ഒരേസമയം ഒരു അക്കൗണ്ട് ഉപയോഗിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ, ഒരു ഡിവൈസ് ലിങ്ക് ചെയ്ത ശേഷം രണ്ടാമതൊന്ന് കണക്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ ആദ്യത്തേത് തനിയെ ലോഗൗട്ട് ആകുന്ന അവസ്ഥയാണുള്ളത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala