വേനൽക്കാലത്ത് ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചൂടുകാലത്ത് ഒട്ടുമിക്കയാൾക്കാർക്കും സംഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് നിർജ്ജലീകരണം. നിർജ്ജലീകരണം ശരീരത്തിന്റെ മാത്രമല്ല, ചര്മ്മത്തിന്റെയും ആരോഗ്യത്തെ ബാധിക്കും. അതിനാല് ദിവസവും ധാരാളം വെള്ളം കുടിക്കുക. അതുപോലെ തന്നെ, ഈ സമയത്ത് ശരീരം തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്. വേനല്ക്കാലത്ത് വിറ്റാമിന് സി അടങ്ങിയ ഭക്ഷണങ്ങള് കഴിക്കുന്നത് നിര്ജ്ജലീകരണം തടയാനും ശരീരത്തിന്റെയും ചര്മ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും. ചൂടുകാലത്ത് ശീലമാക്കേണ്ട ചില പാനീയങ്ങൾ: (Best summer drinks)
ഇളനീര്
പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇളനീര് വേനല്ക്കാലത്ത് കുടിക്കാന് പറ്റിയ ഒരു പാനീയമാണ്. ദാഹം ശമിപ്പിക്കാനും നിര്ജ്ജലീകരണം ഒഴിവാക്കാനും ഈ പാനീയം മികച്ചതാണ്.
തണ്ണിമത്തന് ജ്യൂസ്
ആന്റിഓക്സിഡന്റുകളും വെള്ളവും ധാരാളം അടങ്ങിയ ഇവ വേനല്ക്കാലത്ത് കുടിക്കേണ്ട ഒരു പാനീയമാണ്.
നാരങ്ങാ വെള്ളം
വിറ്റാമിന് സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്ധിപ്പിക്കാന് സഹായിക്കും. വേനല്ക്കാലത്തെ ദാഹം ശമിപ്പിക്കാനും ഇവ സഹായിക്കും.
വെള്ളരിക്കാ ജ്യൂസ്
വേനല്ക്കാലത്ത് കഴിക്കാന് പറ്റിയ ഒരു പച്ചക്കറിയാണിത്. ഈ സമയത്തെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്. അത് വെള്ളരിയിലുണ്ട്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിര്ത്താന് ഇത് സഹായിക്കും. വിശപ്പും ദാഹവും അകറ്റാൻ വെള്ളരിക്ക നല്ലതാണ്. വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

