Description
Digital Voice of Kerala
Thursday, February 26, 2026

Digital Voice of Kerala
HomeKeralaവെള്ളറടയിൽ SIയെ മർദിച്ച കേസ്: ഒരാൾ അറസ്റ്റിൽ; CPM ലോക്കൽ സെക്രട്ടറി...

വെള്ളറടയിൽ SIയെ മർദിച്ച കേസ്: ഒരാൾ അറസ്റ്റിൽ; CPM ലോക്കൽ സെക്രട്ടറി ഒളിവിൽ | SI assault case

തിരുവനന്തപുരം: വെള്ളറട ജംഗ്ഷനിൽ എസ്.ഐ അഭിജിത്തിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് പിടികൂടി. കിളിയൂർ സ്വദേശി ശ്യാം (29) ആണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപും കണ്ടാലറിയാവുന്ന മറ്റൊരാളും നിലവിൽ ഒളിവിലാണ്.(SI assault case, One arrested, CPM local secretary absconding)

ക്ഷേത്ര ഉത്സവ ഘോഷയാത്രയുമായി ബന്ധപ്പെട്ട് വെള്ളറട ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു എസ്.ഐ അഭിജിത്ത്. ഇതിനിടെ പ്രതികളുമായി ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ആളുകൾ നോക്കിനിൽക്കെ മൂന്നംഗ സംഘം എസ്.ഐയെ മർദിച്ചുവെന്നാണ് വിവരം. പരിക്കേറ്റ എസ്.ഐയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നാലെ പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയത് പോലീസിനെ വലച്ചിരുന്നു. എന്നാൽ ശ്യാം വീടിന് പരിസരത്തെത്തിയെന്ന രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala