കൊച്ചി: മറൈൻ ഡ്രൈവ് കായൽ തീരത്ത് നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മരിച്ച ആൺകുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ 10 മണിക്ക് കളമശേരി മെഡിക്കൽ കോളജിൽ വെച്ച് നടക്കും. കുഞ്ഞിന്റെ തലയിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.(Newborn baby’s body found on Marine Drive, Postmortem today)
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് മറൈൻ ഡ്രൈവ് കായൽ തീരത്ത് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ രണ്ട് കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു.
കണ്ടെത്തുമ്പോൾ മൃതദേഹം നേരിയ തോതിൽ അഴുകി തുടങ്ങിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. തലയിലെ പരിക്ക് എങ്ങനെ സംഭവിച്ചു എന്നതിലാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവം പൊലീസ് പരിശോധിച്ചു വരികയാണ്.

