Description
Digital Voice of Kerala
Tuesday, February 24, 2026

Digital Voice of Kerala
HomeKeralaപോലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കണം: സർക്കുലർ പുറത്തിറക്കി ഡിജിപി |...

പോലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കണം: സർക്കുലർ പുറത്തിറക്കി ഡിജിപി | Police stations

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കി. പെറ്റി കേസുകളിലൂടെയും മറ്റും ലഭിക്കുന്ന പണം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തണമെന്നാണ് പ്രധാന നിർദ്ദേശം.(DGP issues circular to ensure financial transparency in police stations)

സ്റ്റേഷനുകളിൽ പണം കൈകാര്യം ചെയ്യുന്ന എഎസ്ഐ, റൈറ്റർ എന്നിവരെ അതത് ജില്ലാ പോലീസ് മേധാവിമാരുടെ ഔദ്യോഗിക ഉത്തരവോടെ മാത്രമേ നിയമിക്കാൻ പാടുള്ളൂ. സ്റ്റേഷനുകളിൽ പിഴയിനത്തിലും മറ്റും ലഭിക്കാനുള്ള തുകയെ സംബന്ധിച്ച് സ്റ്റേഷൻ മേധാവി നേരിട്ട് പരിശോധന നടത്തണം.

ശേഖരിച്ച പണം ബാങ്കിൽ അടയ്ക്കുന്നതിന് മുൻപായി കൃത്യമായ പരിശോധനകൾ നടത്തി തുക ഉറപ്പുവരുത്തണം. പിഴത്തുക സംബന്ധിച്ച രജിസ്റ്ററുകളും രസീതുകളും കാലതാമസമില്ലാതെ അപ്‌ഡേറ്റ് ചെയ്യണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala