കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. കേരളത്തിൽ ഇത്തവണ ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൊച്ചി തൃക്കാക്കരയിൽ ബിജെപി മധ്യമേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.(BJP will come to power in Kerala this time, says Kiren Rijiju)
മുൻ വർഷങ്ങളിൽ കേരളത്തിൽ സാന്നിധ്യമറിയിക്കാനാണ് ബിജെപി മത്സരിച്ചിരുന്നത്. എന്നാൽ ഇത്തവണ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ബി ജെ പിയാണ് കേരളത്തിലെ യഥാർത്ഥ ബദലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

