കൊച്ചി: ‘അഭിലാഷം’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷംസുദ്ദീനെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ നിർമ്മാതാവ് നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നടപടി.(Director Shamzu Zayba arrested for fraud )
ഷംസുദ്ദീന് പുറമെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ, എഡിറ്റർ, ക്യാമറാമാൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2.25 കോടി രൂപയ്ക്ക് സിനിമ പൂർത്തിയാക്കാമെന്ന് കരാർ നൽകിയ സംവിധായകൻ, ചിത്രീകരണം കഴിഞ്ഞപ്പോൾ 3.25 കോടി രൂപ ചിലവായതായി കാണിച്ചു.
സിനിമയുടെ ‘മാസ്റ്റർ ഔട്ട്’ നിർമ്മാതാവിന്റെ അനുവാദമില്ലാതെ മറ്റൊരു പാർട്ടിക്ക് മറിച്ച് നൽകി കബളിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ നിർമ്മാണ വേളയിൽ തന്നെ കബളിപ്പിച്ചെന്നും വിശ്വാസവഞ്ചന കാട്ടിയെന്നുമാണ് നിർമ്മാതാവ് ചൂണ്ടിക്കാട്ടുന്നത്.

