പാലക്കാട്: തൃത്താല സെന്ററിൽ വ്യാഴാഴ്ച പകൽ ആനയിടഞ്ഞത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. വഴിമധ്യേ പെട്ടെന്ന് മുന്നിൽപ്പെട്ട ഒരു നായയെ കണ്ട് ഭയന്ന ആന നിയന്ത്രണം വിട്ട് ഓടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പീച്ചിയിൽ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്.(Elephant went feral in Thrithala on National strike day)
ആന അസ്വസ്ഥത പ്രകടിപ്പിച്ച ഉടൻ തന്നെ പാപ്പാന്മാർ സമയോചിതമായി ഇടപെട്ടു. ആനയെ തളയ്ക്കാൻ കഴിഞ്ഞതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. ദേശീയ പണിമുടക്ക് ദിനമായതിനാൽ തൃത്താല ടൗണിൽ തിരക്ക് വളരെ കുറവായിരുന്നു. റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായി.



