This Content Is Only For Subscribers
റൊമാനിയയിലെ ഹോയ ബാസിയു വനം. ലോകത്തിലെ ഏറ്റവും നിഗൂഢവും വിചിത്രവുമായ വനങ്ങളിൽ ഒന്നാണിത്. റൊമാനിയയിലെ ബർമുഡ ട്രയാംഗിൾ എന്നാണ് ഇത് പലപ്പോഴും അറിയപ്പെടുന്നത് (Hoia-Baciu Forest). മരങ്ങളൊന്നും വളരാത്ത വനത്തിനുള്ളിലെ വൃത്താകൃതിയിലുള്ള ഒരു പ്രദേശമാണ് ഇതിൻ്റെ ഏറ്റവും പ്രശസ്തമായ സവിശേഷതകളിലൊന്ന്. ഈ വനം ശപിക്കപ്പെട്ടതാണെന്ന് ചില പ്രദേശവാസികൾ വിശ്വസിക്കുന്നു
തങ്ങൾ വിശദീകരിക്കാനാകാത്ത ലൈറ്റുകൾ കണ്ടു, ഒച്ചകൾ അല്ലെങ്കിൽ കാൽപ്പെരുമാറ്റം പോലുള്ള വിചിത്രമായ ശബ്ദങ്ങൾ കേട്ടു, അവരുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവർത്തനം നിർത്തപ്പെട്ടു – എന്നൊക്കെ ഇവിടെയെത്തുന്ന സന്ദർശകർ പലപ്പോഴും പറയാറുണ്ട്. അവരിൽ പലർക്കും തങ്ങളെ ആരോ നിരീക്ഷിക്കുന്നത് പോലെ അനുഭവപ്പെട്ടു എന്ന് പറയപ്പെടുന്നു. ചിലർക്ക് തലവേദന, അവരുടെ ശരീരത്തിൽ ചുണങ്ങു പോലുള്ള അടയാളങ്ങൾ എന്നിവ പോലും ഉണ്ടായിട്ടുണ്ടത്രെ. റൊമാനിയയിലെ ഹോയ-ബാസിയു വനം നിരവധി പ്രേതകഥകൾക്കും നഗര ഇതിഹാസങ്ങൾക്കും പേരുകേട്ടതാണ്.
ഇത് അസാധാരണമായ പ്രവർത്തനങ്ങളുടെ ഹോട്ട്സ്പോട്ടാണെന്ന് പറയപ്പെടുന്നു.
വനവുമായി ബന്ധപ്പെട്ട കഥകളിൽ ചിലത് പറയാം.
കാണാതായ ഇടയൻ: 200 ആട്ടിൻകൂട്ടവുമായി കാണാതായ ഇടയൻ്റെ പേരിലാണ് വനം അറിയപ്പെടുന്നത്.
നഷ്ടപ്പെട്ട പെൺകുട്ടി: ഒരു പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം കാട്ടിൽ കാണാതായി. ഈ കുട്ടിയെ കാണാതാവുകയോ തട്ടിക്കൊണ്ടു പോകുകയോ ചെയ്തതായി കരുതപ്പെടുന്നു. വർഷങ്ങൾക്ക് ശേഷം, ഒരു ദിവസം അവൾ വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്നും പറയപ്പെടുന്നു.
യു എഫ് ഒ പേടകം: 1968-ൽ സൈനിക സാങ്കേതിക വിദഗ്ധൻ എമിൽ ബാർണിയ, വനത്തിനു മുകളിലൂടെ ഒരു യു എഫ് ഒ പോകുന്നത് കണ്ടുവെന്ന് അവകാശപ്പെട്ടു. ഇതിൻ്റെ ഫോട്ടോയും ഇയാൾ എടുത്തു. ബാർണിയയുടെ ഫോട്ടോകൾ പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും വനം അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തു.
ദി ക്ലിയറിംഗ്: ഒന്നും വളരാത്ത കാടിൻ്റെ ഒരു പാച്ച് ആണിത്. ചിലർ പറയുന്നത് അവിടെ വിചിത്രമായ പ്രകാശവും, വസ്തുക്കളും കണ്ടതായാണ്.
വിചിത്രമായ ലക്ഷണങ്ങൾ: വനം സന്ദർശിക്കുന്നവർക്ക് ഛർദി, ഉത്കണ്ഠ, ആരോ തങ്ങളെ നിരീക്ഷിക്കുന്നുവെന്ന തോന്നൽ തുടങ്ങിയ വിചിത്രമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ തകരാർ: വനത്തിൽ തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലാവുന്നുണ്ടെന്ന് സന്ദർശകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എക്ടോപ്ലാസ്മുകൾ: കാട്ടിൽ “എക്ടോപ്ലാസ്മുകൾ” കാണുന്നതായി ജോഗർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Summary
Known as the “Bermuda Triangle of Romania,” the Hoia-Baciu Forest is world-famous for its unexplained paranormal activities, including UFO sightings and mysterious disappearances like that of a shepherd and his 200 sheep.



