കാസർഗോഡ്: സോഷ്യൽ മീഡിയ താരം ചിന്നു പാപ്പു എന്ന കെ. രേഷ്മയെ (24) വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. രേഷ്മയുടേത് തൂങ്ങിമരണമാണെന്നാണ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. (Influencer Chinnu Pappu’s death, Initial postmortem report says death by hanging)
രേഷ്മയും ആൺസുഹൃത്തും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം പോലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സുഹൃത്തിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. രേഷ്മയുടെയും ആൺസുഹൃത്തിന്റെയും മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള ചാറ്റുകളും ഫോൺ സംഭാഷണങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള രേഷ്മയെ ഇന്നലെ ഉച്ചയോടെയാണ് കാസർഗോട്ടെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന താരത്തിന്റെ മരണം ആരാധകർക്കിടയിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.



