Tuesday, February 10, 2026
HomeKeralaSIR നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ: സംസ്ഥാനത്ത് ഇതുവരെ 28,000ത്തോളം...

SIR നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ: സംസ്ഥാനത്ത് ഇതുവരെ 28,000ത്തോളം പേർ പുറത്ത് | SIR

ആലപ്പുഴ: സംസ്ഥാനത്തെഎസ് ഐ ആറിൻ്റെ ഭാഗമായുള്ള ഹിയറിങ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ മാറി. ജില്ലയിലെ രണ്ടര ലക്ഷത്തിലധികം കേസുകളിലാണ് പരിശോധനയും തെളിവെടുപ്പും പൂർത്തിയായത്. (Alappuzha becomes the first district to complete SIR procedures)

ആലപ്പുഴയ്ക്ക് പിന്നാലെ തിരുവനന്തപുരം, എറണാകുളം ജില്ലകളും നൂറു ശതമാനം ഹിയറിങ് പൂർത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാനവ്യാപകമായി നടന്ന ഹിയറിങ്ങിലൂടെ ഇതുവരെ 28,158 പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതിൽ മരിച്ചവർ, താമസം മാറിയവർ, വിദേശ പൗരത്വം സ്വീകരിച്ചവർ എന്നിവർ ഉൾപ്പെടുന്നു.

തിരുവനന്തപുരത്ത് 4,77,546 കേസുകളിൽ ഹിയറിങ് പൂർത്തിയാക്കി. എറണാകുളത്ത് 3,93,113 കേസുകളിൽ നടപടികൾ പൂർത്തിയായി. ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവും (23,275 പേർ) താമസം മാറിയവരാണ്. 3,522 പേർ മരിച്ചവരും 1,361 പേർ വിദേശ പൗരത്വം സ്വീകരിച്ചവരുമാണെന്ന് കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഫെബ്രുവരി 12-ഓടെ ഹിയറിങ് നടപടികൾ പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 21-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.