കാസർഗോഡ്: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആദൂർ സ്വദേശിനി ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിലെ മുറിയിൽ തൂങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്.(Social media influencer found dead, Police launch investigation)
ക്വാർട്ടേഴ്സിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ചിന്നുവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



