HomeWorldഎപ്‌സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്തതിൽ വീഴ്ച; പാം ബോണ്ടി പുറത്തേക്കോ? വൈറ്റ്...

എപ്‌സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്തതിൽ വീഴ്ച; പാം ബോണ്ടി പുറത്തേക്കോ? വൈറ്റ് ഹൗസിൽ അഴിച്ചുപണിക്ക് ട്രംപ് ഒരുങ്ങുന്നതായി സൂചന | Trump Fire Pam Bondi

 

വാഷിംഗ്ടൺ: അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്തുനിന്ന് മാറ്റാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട് (Trump Fire Pam Bondi). കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്തതിൽ ബോണ്ടിക്ക് വീഴ്ച പറ്റിയെന്ന ട്രംപ് അനുകൂലികളുടെ അമർഷമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. പരിസ്ഥിതി സംരക്ഷണ ഏജൻസി മേധാവി ലീ സെൽഡിന്റെ പേരാണ് ബോണ്ടിക്ക് പകരമായി സജീവമായി പരിഗണിക്കപ്പെടുന്നത്.

എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടുന്നതിൽ ഭരണകൂടം കാണിക്കുന്ന കാലതാമസത്തിൽ ട്രംപിന്റെ വോട്ട് ബാങ്ക് വലിയ പ്രതിഷേധത്തിലാണ്. കൂടാതെ, തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ അന്വേഷണം നടത്തുന്നതിൽ ബോണ്ടി വേണ്ടത്ര ആവേശം കാണിക്കുന്നില്ലെന്ന പരാതിയും ട്രംപിനുണ്ട്. ഇതേ വിഷയത്തിൽ ഈ മാസം അവസാനം കാപ്പിറ്റോൾ ഹില്ലിൽ ബോണ്ടി ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് ഈ പുകിലുകൾ. എങ്കിലും, പരസ്യമായി ബോണ്ടിയെ ‘അത്ഭുതകരമായ വ്യക്തി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അവർ നല്ല രീതിയിലാണ് ജോലി ചെയ്യുന്നതെന്നും പ്രതികരിച്ചിട്ടുണ്ട്.

ആരാണ് ലീ സെൽഡിൻ?

പാം ബോണ്ടിക്ക് പകരക്കാരനായി ട്രംപിന്റെ പട്ടികയിൽ ഒന്നാമതുള്ള വ്യക്തിയാണ് ലീ സെൽഡിൻ. നിലവിൽ ട്രംപ് സർക്കാരിലെ 17-ാമത് ഇ.പി.എ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. 2015 മുതൽ 2023 വരെ ന്യൂയോർക്കിൽ നിന്നുള്ള കോൺഗ്രസ് അംഗമായിരുന്നു. ട്രംപിന്റെ കടുത്ത അനുയായിയായി അറിയപ്പെടുന്ന സെൽഡിൻ, ആദ്യ ഇംപീച്ച്‌മെന്റ് നടപടികളിലടക്കം ട്രംപിന് ശക്തമായ പിന്തുണ നൽകിയിരുന്നു.
അതേസമയം, ബോണ്ടിയെ മാറ്റുന്നത്

അത്ര എളുപ്പമാകില്ലെന്നും റിപ്പോർട്ടുകളുണ്ട്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് ഉൾപ്പെടെയുള്ളവരുടെ പിന്തുണ ബോണ്ടിക്കുണ്ട്. എന്നാൽ എപ്‌സ്റ്റീൻ ഫയലുകളുടെ കാര്യത്തിൽ ബോണ്ടിക്ക് പാളിച്ച പറ്റിയെന്ന് വൈൽസും നേരത്തെ സമ്മതിച്ചിരുന്നു. ട്രംപും ബോണ്ടിയും നിലവിൽ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഔദ്യോഗികമായി തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

Summary: President Donald Trump is reportedly weighing the removal of Attorney General Pam Bondi due to backlash from his base over the handling of Jeffrey Epstein-related files and her perceived lack of aggression in investigating political rivals. Lee Zeldin, the current EPA Administrator and a staunch Trump ally, is being considered as a potential replacement. While Trump has publicly praised Bondi, internal discussions about a leadership shake-up at the Justice Department are intensifying in the West Wing.

WhatsApp Channel Banner

Latest updates

മൊറോക്കോ അതിർത്തി കടന്ന കുടിയേറ്റ തിരക്ക് തുടരുന്നു; സ്യൂട്ടയിൽ...

സ്യൂട്ട: മൊറോക്കോയിൽ നിന്ന് കഴിഞ്ഞയാഴ്ച വൻതോതിൽ കുടിയേറ്റക്കാർ അതിർത്തി കടന്നെത്തിയതിനെ തുടർന്ന് സ്‌പെയിനിന്റെ വടക്കേ ആഫ്രിക്കൻ സ്വയംഭരണ പ്രദേശമായ സ്യൂട്ടയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു (Ceuta Migrant Crisis). ഭൂരിഭാഗം പേരെയും മൊറോക്കോയിലേക്ക്...

കനത്ത മഴ തുടരുന്നു: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും വയനാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ട്യൂഷൻ...

സൈനിക നിക്ഷേപം സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും; പ്രതിരോധ ശക്തിവർധനയെ...

ടോക്കിയോ: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും പ്രതിരോധ മേഖലയിലെ നിക്ഷേപം സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി ജപ്പാൻ (Japan Military Buildup). ചൈന, റഷ്യ, ഉത്തരകൊറിയ എന്നിവയിൽനിന്നുള്ള സുരക്ഷാ വെല്ലുവിളികൾ വിലയിരുത്തുന്ന പുതിയ പ്രതിരോധ ധവളപത്രത്തിലാണ്...

അസമിൽ CRPF ക്യാമ്പിൽ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് ഉദ്യോഗസ്ഥൻ:...

ന്യൂഡൽഹി: അസമിലെ നാഗാവ് ജില്ലയിലുള്ള സി.ആർ.പി.എഫ് ക്യാമ്പിൽ ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു. സംഭവത്തിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.(Assam Nagaon CRPF Camp Firing ASI Kills...

യുഎഫ്‌സി താരം അലൻ നാസിമെന്റോ അന്തരിച്ചു; ഉറക്കത്തിനിടെ ഹൃദയാഘാതമെന്ന്...

സാവോ പോളോ: ബ്രസീലിയൻ മിക്സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) താരവും യുഎഫ്‌സി ഫ്ലൈവെയ്റ്റ് പോരാളിയുമായ അലൻ നാസിമെന്റോ 34-ാം വയസ്സിൽ അന്തരിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് യുഎഫ്‌സി അറിയിച്ചു....

DON'T MISS

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...