HomeWorldഒരു സൈന്യത്തെ തന്നെ മുട്ടുകുത്തിച്ച 'ഭീമൻ' പക്ഷികൾ! ഓസ്ട്രേലിയൻ സൈന്യം എമു...

ഒരു സൈന്യത്തെ തന്നെ മുട്ടുകുത്തിച്ച ‘ഭീമൻ’ പക്ഷികൾ! ഓസ്ട്രേലിയൻ സൈന്യം എമു പക്ഷികളോട് തോറ്റ വിചിത്ര യുദ്ധം; അറിയാം ചരിത്രത്തിലെ ഏറ്റവും രസകരമായ യുദ്ധത്തെ കുറിച്ച് | The Great Emu War

മനുഷ്യരാശിയെ തന്നെ ചിന്നഭിന്നമാക്കിയ യുദ്ധങ്ങൾ ഏറെയാണ്. യുദ്ധത്തിലൂടെ ആരും ഒന്നും തന്നെ നേടുന്നില്ല എന്നതാണ് സത്യം. നഷ്ട്ടം മാത്രമാണ് യുദ്ധങ്ങൾ അവശേഷിപ്പിക്കുന്നത്. അനവധി ജീവനുകൾ, ചുട്ടെരിഞ്ഞ നഗരങ്ങൾ കണ്ണീരിന്റെയും വേദനയുടെയും ചരിത്രപുസ്തകങ്ങൾ ഇതാണ് യുദ്ധത്തിന്റെ യഥാർത്ഥ ചിത്രം. എന്നാൽ ഇതിൽനിന്നൊക്കെ ഏറെ വ്യത്യസ്തമായ ഒരു യുദ്ധമുണ്ട്. ഈ യുദ്ധത്തിന്റെ കഥ കേട്ടാൽ ആരും ഒന്ന് ചിരിച്ചുപോകും. സത്യമാണ് പറഞ്ഞത്, ഒരുപാട് വർഷങ്ങൾക്ക് മുൻപ് അങ്ങ് ഓസ്ട്രേലിയയിൽ ഒരു യുദ്ധം അരങ്ങേറി. രാജ്യത്തെയോ അധികാരത്തെയോ പിടിച്ചെടുക്കാൻ വേണ്ടിയുള്ള യുദ്ധമല്ല. യുദ്ധത്തിൽ ഓസ്ട്രേലിയൻ സൈന്യത്തിന് നേരിടേണ്ടി വന്നത് ഭീകരന്മാരെയായിരുന്നു. സർവ്വസജ്ജരായി പൊരുതിയ സൈന്യം എതിരാളികൾക്ക് മുന്നിൽ മുട്ടുകുത്തേണ്ടിവന്നു. എതിരാളികളെ തോൽപ്പിക്കാൻ തോക്കുകളും വെടിയുണ്ടകളും എല്ലാം സജ്ജമായിരുന്നു. എന്നിട്ടും തോറ്റു തുന്നം പാടി.

സൈന്യം തോറ്റത് ഒരു കൂട്ടം പക്ഷികളുടെ മുന്നിലാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിക്കണം, സൈന്യത്തിന്റെ എതിരാളികൾ മനുഷ്യർ അല്ലായിരുന്നു. അതും ആറടി ഉയരമുള്ള, വിചിത്രമായ വേഗത്തിൽ ഓടുന്ന എമു പക്ഷികൾ. കേട്ട് ഞെട്ടേണ്ട, ഇത് യുദ്ധങ്ങളുടെ ചരിത്രത്തിലെ ഏറ്റവും രസകരമായ യുദ്ധമാണ്, ദി ഗ്രേറ്റ് എമു വാർ (The Great Emu War). മനുഷ്യന്റെ ചിന്താശേഷിയെ തന്നെ വെല്ലുവിളിച്ച ഈ യുദ്ധത്തെ കുറിച്ച് അറിഞ്ഞാലോ.

1932 ൽ ഓസ്ട്രേലിയലിൽ അരങ്ങേറിയ വന്യജീവിശല്യ നിവാരണ യജ്ഞമായിരുന്നു പിൽകാലത്ത് എമു യുദ്ധം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഓസ്ട്രേലിയയിലെ സർക്കാർ, യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്ക് പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ കാംപിയൻ ജില്ലയിൽ ഭൂമി പതിച്ചു നൽകുന്നു. പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ഒരുങ്ങിയ കർഷകരെ കാത്തിരുന്നത് അപ്രതീക്ഷിത അതിഥകളായിരുന്നു. 1929-ൽ മഹാമാന്ദ്യം ആരംഭിച്ചതോടെ, ഈ കർഷകരെ ഗോതമ്പ് വിളകൾ കൃഷി ചെയ്യാൻ സർക്കാർ പ്രേരിപ്പിച്ചു. എന്നാൽ, പെട്ടന്നായിരുന്നു ഗോതമ്പിന്റെ വില കുത്തനെയിടിയുന്നത്. 1932 ഒക്ടോബറോടെ സ്ഥിതി കൂടുതൽ വഷളായി. ഇതേ സമയത്താണ് എവിടെനിന്നോ ഇരുപതിനായിരത്തിലധികം എമു പക്ഷികൾ എത്തി. കണ്ണിൽ കണ്ടതെല്ലാം പക്ഷകൾ ഇല്ലാതെയാക്കി. എമുകൾ വിളകൾ തിന്നു നശിപ്പിക്കും, കൃഷിയിടങ്ങളിലെ വേലികൾ ഇല്ലാതെയാക്കുന്നു, വേലികളിൽ വലിയ വിടവുകൾ വന്നതോടെ ഇതിലൂടെ മുയലുകൾ അകത്തുകടന്ന് പ്രശനം കൂടുതൽ ഗുരുതരമായി തീർന്നു.

ഗോതമ്പു വിളകൾ പൂർണ്ണമായും നശിപ്പിച്ചതോടെ കർഷകർ ദുരിതത്തിലായി. പല മാർഗ്ഗങ്ങളും എമുവിനെ തുരത്താൻ ഉപയോഗിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. അന്നത്തെ പ്രതിരോധ വകുപ്പിന്റെ തലവനായ ജോർജ് പിയേഴ്സ് എമു പക്ഷികളെ കൊന്ന് കർഷകരെ സഹായിക്കുന്നതിനായി സൈനികരെ അയക്കാമെന്ന് പ്രഖ്യാപിക്കുന്നു. അങ്ങനെ മേജർ G.P.W. മെറിഡിത്തിന്റെ നേതൃത്വത്തിൽ, രണ്ട് ലൂയിസ് മെഷീൻ ഗണ്ണുകളും 10,000 റൗണ്ട് വെടിയുണ്ടകളുമായി സൈനികർ കാംപിയനിലേക്ക് പുറപ്പെടുന്നു. പരാജയത്തിലേക്കുള്ള പടയോട്ടമായിരുന്നു അത് എന്ന് ആ സൈനിക്കർക്ക് അറിയില്ലായിരുന്നു. “ഓപ്പറേഷൻ എമു” (Operation Emu) എന്നായിരുന്നു ഈ സൈനിക നീക്കത്തിന് പേര് നൽകിയത്. എമുകളെ വെടിവെച്ചു കൊല്ലുക, അതിലൂടെ അവയുടെ എണ്ണം കുറയ്ക്കുക എന്നതായിരുന്നു ദൗത്യം.

1932 നവംബർ 2-ന് യുദ്ധം ആരംഭിക്കുന്നു. സൈനികർ കരുതിയത് പറക്കുവാൻ പോലും കഴിയാത്ത പക്ഷികളെ നിഷ്പ്രയാസം വെടിവച്ചു കൊല്ലാൻ സാധിക്കും എന്നാണ്. എന്നാൽ, എമുകൾ അത്ര നിസ്സാരക്കാരായിരുന്നില്ല, മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ ഓടാൻ കഴിവുള്ള എമുകളെ മെഷീൻ ഗൺ ഉപയോഗിച്ച് ലക്ഷ്യം വെക്കുക എന്നത് വെല്ലുവിളിയായിരുന്നു. സൈനികർ പക്ഷികൾക്ക് നേരെ വെടിയുതിർത്തപ്പോൾ കൂട്ടം തെറ്റി അവർ ഓടാൻ തുടങ്ങി. പലപ്പോഴും വെടിയുണ്ടകൾ പാഴായി. ആദ്യ ദിവസം പത്തോളം ഐമുകളെ കൊന്നു, തൊട്ട് അടുത്ത ദിവസം പത്തിൽ താഴെ മാത്രമാണ് സൈനികർക്ക് കൊല്ലാൻ സാധിച്ചത്. വാഹനങ്ങളിൽ പിന്തുടർന്ന് കൊല്ലാൻ ശ്രമിച്ചുവെങ്കിലും അതും നടന്നില്ല. അങ്ങനെ ഡിസംബർ 10 വരെ മഹായുദ്ധം നീണ്ടു നിന്നു. ഒടുവിൽ യുദ്ധം അവസാനിക്കുന്നു, അതും സൈനിക്കർക്ക് തോറ്റു മടങ്ങേണ്ടി വന്നു. സൈനികരെ ഭരണകൂടം തിരിച്ചുവിളിച്ചു. രണ്ടായിരത്തോളം ഐമുകളെ കൊന്നു എന്നായിരുന്നു ഔദ്യോഗിക രേഖകളിൽ പറയുന്നത്. എന്നാൽ, ഇത്രയൊന്നും ഐമുകളെ കൊന്നിട്ടില്ല എന്നാണ് പലരും വാദിക്കുന്നത്.

Summary: The Great Emu War of 1932 was a bizarre battle in Australia where soldiers fought against giant emu birds. Despite using machine guns, the army failed to stop them. In the end, the birds won making it one of history’s strangest wars.

WhatsApp Channel Banner

Latest updates

‘കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി’: CJPയുടെ...

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ കോക്റോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. "കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ...

CJPയുടെ നീറ്റ് പ്രക്ഷോഭം ശക്തമാകുന്നു: മുംബൈയിൽ ഇന്ന് 15...

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭം രാജ്യത്തുടനീളം പടരുന്നതിനിടെ മുംബൈ നഗരത്തിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 23) മുതൽ ഓഗസ്റ്റ് 6 വരെയാണ് നഗരത്തിൽ നിയന്ത്രണങ്ങൾ...

തുടർച്ചയായ 12ാം ദിനവും ഇറാനിൽ US വ്യോമാക്രമണം: ബുഷെഹർ...

ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ, തെക്കൻ ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ അമേരിക്കൻ വ്യോമാക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിനമുണ്ടായ ആക്രമണത്തിൽ പ്രവിശ്യകളിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടക്കുകയും ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള...

വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ: ആദ്യ പ്രതികരണങ്ങൾ...

ചെന്നൈ : തമിഴ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദവിജയുടെ ചിത്രം 'ജന നായകൻ' തിയറ്ററുകളിലെത്തി. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയുടെ ആദ്യ പ്രദർശനങ്ങൾ പൂർത്തിയായതോടെ സോഷ്യൽ...

സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: ശ്രേയസ് അയ്യർക്കും...

ഹരാരെ: ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീം തങ്ങളുടെ വിജയം ലക്ഷ്യമിട്ട് ഇന്ന് സിംബാബ്‌വെക്കെതിരെ കളത്തിലിറങ്ങുന്നു. ജൂലൈ 23-ന് ഹരാരെയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ ആദ്യ പോരാട്ടം...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...