HomeWorld'എബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കില്ല, ഇസ്രായേലിനെ അംഗീകരിക്കാനാകില്ല': ട്രംപിൻ്റെ തിട്ടൂരത്തിന് പച്ചക്കൊടി കാട്ടാതെ...

‘എബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കില്ല, ഇസ്രായേലിനെ അംഗീകരിക്കാനാകില്ല’: ട്രംപിൻ്റെ തിട്ടൂരത്തിന് പച്ചക്കൊടി കാട്ടാതെ പാകിസ്ഥാൻ | Pakistan Rejects Abraham Accords

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്റെ ഭാഗമായി ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത ആവശ്യത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാൻ. പാകിസ്ഥാന്റെ അടിസ്ഥാനപരമായ ആശയങ്ങളിലും നിലപാടുകളിലും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തുറന്നടിച്ചു. ഇതോടെ ട്രംപ് മുന്നോട്ട് വെച്ച ‘എബ്രഹാം ഉടമ്പടി’ പാകിസ്ഥാൻ തള്ളിയ മട്ടാണ്.(Pakistan Rejects Abraham Accords Demand by Donald Trump Israel Recognition Khawaja Asif)

നമ്മുടെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രങ്ങൾക്ക് വിരുദ്ധമായ ഇത്തരം ഒരു ഉടമ്പടിയിലും പാകിസ്ഥാൻ ഭാഗമാകില്ല. ഒരു ദിവസത്തെ വാക്കിന് പോലും വിശ്വസിക്കാൻ കൊള്ളാത്തവരുമായി നമ്മൾ എങ്ങനെയാണ് ചർച്ചയ്ക്ക് ഇരിക്കുക, ഇസ്രായേലിനെ ലക്ഷ്യമിട്ട് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഒരു പ്രാദേശിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പാകിസ്ഥാന്റെ പാസ്‌പോർട്ട് നയം ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്രായേലിലേക്ക് യാത്ര ചെയ്യാൻ പാകിസ്ഥാൻ പാസ്‌പോർട്ട് അനുവദിക്കുന്നില്ലെന്നത് തങ്ങളുടെ വ്യക്തമായ നിലപാടാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ വിവാദപരമായ നിബന്ധന പുറത്തുവിട്ടത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെങ്കിൽ പാകിസ്ഥാൻ, സൗദി അറേബ്യ, ഖത്തർ, തുർക്കി തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന എബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്നായിരുന്നു ട്രംപിന്റെ ‘നിർബന്ധിത ആവശ്യം’. 2020-ൽ ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്ന എബ്രഹാം ഉടമ്പടി നിലവിൽ വരുന്നത്. യു.എ.ഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങൾ ഇതിനകം ഇതിന്റെ ഭാഗമായിട്ടുണ്ട്.

ട്രംപിന്റെ ഈ ആവശ്യം പാകിസ്ഥാനെ വലിയൊരു പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഒരു വശത്ത്, അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ട്രംപ് തിരഞ്ഞെടുത്തത് പാകിസ്ഥാനെയാണ്. അതിനാൽ തന്നെ ട്രംപിന്റെ ആവശ്യത്തെ പൂർണ്ണമായി തള്ളിക്കളയുന്നത് അമേരിക്കയുമായുള്ള ബന്ധത്തെ ബാധിക്കും. മറുവശത്ത്, ഇസ്രായേലിനെ അംഗീകരിച്ചാൽ പാകിസ്ഥാനുള്ളിൽ കടുത്ത ജനരോഷവും ആഭ്യന്തര കലാപവും ഉണ്ടാകാൻ സാധ്യതയുണ്ട്.

Story Summary

Pakistan Defence Minister Khawaja Asif rejected US President Donald Trump’s demand to join the Abraham Accords and recognise Israel. Asif stated that Pakistan will not compromise its fundamental ideologies, placing the country in a diplomatic tight spot with the US.

WhatsApp Channel Banner

Latest updates

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി:...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. എന്നാൽ ബിൽ അവതരണത്തിന് തൊട്ടുപിന്നാലെ പ്രതിപക്ഷാംഗങ്ങളുടെ...

നീറ്റ് പരീക്ഷ ഓൺലൈനാക്കൽ: നന്ദൻ നിലേകനി സമിതിയുടെ ശുപാർശകൾ...

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ രൂപീകരിച്ച നന്ദൻ നിലേകനി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ ശുപാർശകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷകൾ നിലവിലെ പേപ്പർ...

ലഹരിമരുന്ന് കേസ്: രണ്ടാമത്തെ അധ്യാപികയെയും പിരിച്ചുവിട്ടു | Vadakara Drug...

കോഴിക്കോട് : വടകരയിൽ എം.ഡി.എം.എ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപിക കാവ്യയെയും സർവീസിൽ നിന്നും പിരിച്ചുവിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങി. പേരാമ്പ്ര ബി.ആർ.സിയിലെ (BRC) സ്പെഷ്യൽ എജ്യുക്കേറ്ററായ കൂരാച്ചുണ്ട് സ്വദേശിനി...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

‘സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശം, അതിൻ്റെ പേരിൽ ലാത്തിച്ചാർജ്...

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ഒന്നാണെന്നും സമരം നടത്തുന്നതുകൊണ്ടു മാത്രം പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് നടത്താൻ പോലീസിന് അവകാശമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ ഡൽഹി...

DON'T MISS

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...