HomeWorld'നഗ്നയായി മുറിയിലേക്ക് വന്ന് കൂടെ കിടക്കാനാവശ്യപ്പെട്ടു’; ജെപി മോർഗൻ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഞെട്ടിക്കുന്ന...

‘നഗ്നയായി മുറിയിലേക്ക് വന്ന് കൂടെ കിടക്കാനാവശ്യപ്പെട്ടു’; ജെപി മോർഗൻ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; രണ്ടുപേർ കൂടി സാക്ഷിമൊഴി നൽകി | JPMorgan Chase Lawsuit

ന്യൂയോർക്ക്: ജെപി മോർഗൻ ചേസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ലോർണ ഹജ്ദിനിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസിൽ പുതിയ സാക്ഷിമൊഴികളുമായി രണ്ടുപേർ രംഗത്ത് (JPMorgan Chase Lawsuit). മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നും വംശീയമായി അധിക്ഷേപിച്ചെന്നും കാട്ടി മുൻ ജീവനക്കാരനായ ചിരായു റാണ (35) നൽകിയ പരാതിയിലാണ് നാടകീയമായ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. മാൻഹാട്ടൻ സുപ്രീം കോടതിയിൽ സമർപ്പിച്ച പുതുക്കിയ പരാതിയിലാണ് ഈ സാക്ഷിമൊഴികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

റാണയുടെ അപ്പാർട്ട്‌മെന്റിൽ ലോർണ പൂർണ്ണ നഗ്നയായി അതിക്രമിച്ചു കയറിയെന്നും റാണയെ തന്റെ ‘സ്വത്താണെന്ന്’ അവകാശപ്പെട്ടെന്നും ഒരു സാക്ഷി മൊഴി നൽകി. റാണയും ലോർണയും താനുമടങ്ങുന്ന ഒരു ലൈംഗിക ബന്ധത്തിന് ലോർണ നിർബന്ധിച്ചുവെന്നും, ഇതിൽ നിന്ന് ഒഴിയാൻ റാണ കേണപേക്ഷിക്കുന്നത് കേട്ടതായും സാക്ഷി വെളിപ്പെടുത്തി. ലോർണ റാണയെ കഴുത്തിൽ ചുംബിക്കുന്നതും കടന്നുപിടിക്കുന്നതും കണ്ടതായി രണ്ടാമത്തെ സാക്ഷിയും മൊഴി നൽകിയിട്ടുണ്ട്.

ലോർണയിൽ നിന്നുള്ള നിരന്തരമായ അതിക്രമങ്ങൾ കാരണം തനിക്ക് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും ഇതിനായി ചികിത്സ തേടിയെന്നും റാണ കോടതിയെ അറിയിച്ചു. ചികിത്സാ രേഖകളും അദ്ദേഹം തെളിവായി ഹാജരാക്കിയിട്ടുണ്ട്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ആദ്യ പരാതി പിൻവലിച്ച റാണ, കൂടുതൽ തെളിവുകളുമായാണ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, ലോർണയുടെ അഭിഭാഷകരും ജെപി മോർഗൻ അധികൃതരും ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചു. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായും, അന്വേഷണവുമായി റാണ സഹകരിച്ചില്ലെന്നുമാണ് ബാങ്കിന്റെ നിലപാട്. ലോർണയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ കെട്ടിച്ചമച്ച കഥയാണിതെന്ന് അവരുടെ അഭിഭാഷകർ വാദിക്കുന്നു. ലോകപ്രശസ്തമായ ഒരു ധനകാര്യ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥ ഉൾപ്പെട്ട ഈ കേസ് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയായിരിക്കുകയാണ്.

Story Summary: Two additional witnesses have testified against Lorna Hajdini, Executive Director at JPMorgan Chase, in a sexual harassment lawsuit filed by former employee Chirayu Rana. The witnesses provided shocking details of inappropriate conduct and harassment at Rana’s apartment. While JPMorgan and Hajdini’s lawyers deny all allegations as false, the case continues in Manhattan Supreme Court.

WhatsApp Channel Banner

Latest updates

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള...

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ അനുമതി നൽകാനുള്ള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ...

വിദ്യാർത്ഥികളുടെ പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുത്; പ്രതിപക്ഷം സെലക്ടീവായി വിമർശിക്കുന്നുവെന്ന് ജെ.പി....

ന്യുഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ. വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയുള്ള പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ...

ഹോർമുസ് കടലിടുക്കിലെ ഓരോ ആക്രമണത്തിനും പകരംവീട്ടും, ഇറാനിലെ പാലങ്ങളും...

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി ഇറാനിലെ പാലങ്ങളും ഊർജ്ജനിലയങ്ങളും ബോംബിട്ട് തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald trump iran threat). സ്വന്തം...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം: 120...

തിരുവനന്തപുരം: മലബാർ മേഖലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി 120 താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി (Malabar plus one seat crisis). മുന്നണി പ്രകടനപത്രികയിലൂടെ...

സി.ജെ.പി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജോജു ജോർജ്; പിന്തുണച്ച ടൊവിനോ...

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (Joju george cjp protest support) പ്രക്ഷോഭത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം ജോജു...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...