കുറ്റകൃത്യങ്ങളുടെ ലോകത്തെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് ലോകം കണ്ട ഏറ്റവും വലിയ കുറ്റവാളികളെ പറ്റിയാകും. ചില കഥകൾ മനുഷ്യമനസാക്കിയെ തന്നെ കിഴടക്കിയ ഭീകരതയാകും. കണ്ണീരിനും പുഞ്ചിരികൾക്കും ഇടയിൽ മനുഷ്യൻ ഉള്ളിൽ ഒളിപ്പിക്കുന്ന നീച കൃത്യങ്ങളുടെ ഏടുകൾ ഏറെയാണ്. ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയുടെ വീഥികളിൽ തേർവാഴ്ച നടത്തിയ കൊലയാളി, ആൽബർട്ട് ഫിഷ് (Albert Fish). നിഷ്കളങ്കവും ശാന്തവുമായ പെരുമാറ്റത്തിലൂടെ ആൽബർട്ട് ഫിഷ് ലൈംഗികമായി പീഡിപ്പിച്ചതും കൊലപ്പെടുത്തിയതും പിഞ്ചു കുഞ്ഞുങ്ങളെ. തന്റെ ഇരകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാംസം വരെ ഭക്ഷിക്കുമായിരുന്നു ആൽബർട്ട്. നാനൂറോളം കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ആൽബർട്ടിനെ കോടതി ശിക്ഷിച്ചത് വെറും മൂന്ന് കൊലപാതകങ്ങൾക്ക് മാത്രമാണ്.
ആരാണ് ആൽബർട്ട് ഫിഷ് ?
1870 മെയ് 19 അമേരിക്കയിലെ റാൻഡൽ ഫിഷിന്റെയും എല്ലെൻ ഫ്രാൻസിസ് ഹോവലിന്റെയും നാലു മക്കളിൽ ഏറ്റവും ഇളയ മകനായാണ് ഹാമിൽട്ടൺ ഹോവാർഡ് ഫിഷ് (Hamilton Howard Fish) എന്ന ആൽബർട്ട് ഫിഷിൻറെ ജനനം. ആൽബർട്ടിന്റെ ജനത്തിന് മുന്നേ തന്നെ ആ കുടുംബത്തെ മാനസിക രോഗം വേട്ടയാടിയിരുന്നു. പലരും ജീവിതത്തിന്റെ നല്ലൊരു ഭാഗവും മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ ചിലവഴിച്ചു. എന്നാൽ ആൽബർട്ടിനെ ഏതെങ്കിലും തരത്തിൽ മാനസിക രോഗങ്ങൾ വേട്ടയാടിയിരുന്നോ എന്ന് വ്യക്തമല്ല. ആൽബർട്ടിന്റെ ബാല്യം അത്ര സുഖകരമായിരുന്നില്ല. അഞ്ചാം വയസ്സിൽ പിതാവ് മരണപ്പെടുന്നു, അതോടെ മാതാവ് ആൽബർട്ടിനെ ഒരു അനാഥാലയത്തിലേക്ക് മാറ്റുന്നു. ഏറെ പ്രയാസപ്പെട്ടാണ് ആൽബർട്ട് അനാഥാലയത്തിൽ ഓരോ ദിവസവും തള്ളി നീക്കിയത്. പലപ്പോഴും സ്വന്തം പേരു കാരണം ആ ബാലൻ സഹപാഠികളിൽ നിന്നും നിരന്തരം പരിഹാസനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. പരിഹാസം അസഹീനിയം ആയപ്പോൾ സ്വന്തം പേര് മാറ്റി, മരിച്ചു പോയ സഹോദരന്റെ ആൽബർട്ട് എന്ന പേര് സ്വീകരിക്കുന്നു.അനാഥാലയത്തിലെ ജീവിതമാണ് ആൽബർട്ടിൽ വിചിത്രവും ഭീകരവുമായ ലൈംഗിക ആകാംക്ഷകൾ വളർത്തുന്നത്. ചെറിയ തെറ്റുകൾക്ക് പോലും ആ ബാലന് നേരിടേണ്ടി വന്നത് കൊടിയപീഡനങ്ങൾ ആണ്.
” എനിക്ക് ഒൻപത് വയസ്സ് തികയുന്നത് വരെ ഞാൻ വളർന്നത് അനാഥാലയത്തിലാണ്. അവിടെ നിന്നാണ് ഞാൻ തെറ്റുകൾ ചെയ്യാൻ പഠിച്ചത്, ആൺകുട്ടികൾ ചെയ്യാൻ പാടില്ലാത്ത പല പ്രവൃത്തികളും അവിടെ അരങ്ങേറുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്.”
ശാരീരിക പീഡനങ്ങൾ ഒരു ഘട്ടമായപ്പോഴേക്കും അവയെല്ലാം അവൻ ആസ്വദിക്കാൻ തുടങ്ങി. ശരീരത്തിൽ ഏൽക്കുന്ന ഓരോ ചാട്ടവാറടിയിലും അവൻ വല്ലാത്തൊരു ആനന്ദ കണ്ടെത്തിയിരുന്നു. ചാട്ടവാറുകൾ കൊണ്ട് സ്വന്തം ശരീരത്തിൽ അടിക്കുവാൻ സുഹൃത്തുക്കളോട് അവൻ ആവശ്യപ്പെടുന്നു. സുഹൃത്തുക്കൾ അവന്റെ വാക്കുകേട്ട് ശക്തിയാൽ ചാട്ടവാർ കൊണ്ട് ശരീരത്തിൽ അടിക്കുന്നു. വേദന കൊണ്ട് പുളയുന്നതിന് പകരം ചർമ്മം പിളർന്നു പോകുന്ന അടിയിൽ അവൻ സന്തോഷം കണ്ടെത്തി. ആൽബർട്ടിന് പത്ത് വയസ്സുള്ളപ്പോൾ അമ്മ അവനെ തിരിക്കെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുന്നു. അമ്മയോടൊപ്പം താമസം ആരംഭിച്ചുവെങ്കിലും ആൽബർട്ടിന്റെ സ്വഭാവത്തിൽ പ്രതേകിച്ച് ഒരു മാറ്റവും ഉണ്ടായില്ല.
ആൽബർട്ടിന് പ്രായം പന്ത്രണ്ട്, ഒരു ടെലിഗ്രാഫ് ബോയിയുമായി അവൻ അടുപ്പത്തിലാകുന്നു. ഈ അടുപ്പം ആൽബർട്ടിന്റെ കൊണ്ടെത്തിച്ചത് വളരെ വിചിത്രമായ ശീലങ്ങളിലേക്കായിരുന്നു. മൂത്രം കുടിക്കുവാനും മലം ഭക്ഷിക്കുവാനും ആ യുവാവ് ആൽബർട്ടിന്റെ പഠിപ്പിച്ചു. ഇതിൽ ഒടുങ്ങുന്നതായിരുന്നില്ല ആൽബർട്ടിന്റെ ചെയ്തികൾ, മറ്റ് ആൺകുട്ടികൾ വസ്ത്രം അഴിക്കുന്നത് കാണാൻ വേണ്ടി അവൻ പൊതു കുളിമുറികൾ നിരന്തരം സന്ദർശിക്കുവാൻ തുടങ്ങി. പത്രങ്ങളിൽ സ്ത്രീകൾ നൽകിയിരിക്കുന്ന വിവാഹ പരസ്യങ്ങൾക്ക് അശ്ലീല കത്തുകൾ എഴുതി അയക്കുന്നത് ആൽബർട്ടിന്റെ ഒരു വിനോദമായി മാറി.
1890 കളോടെ ആൽബർട്ട് ന്യൂയോർക്കിലേക്ക് ചേക്കേറുന്നു. അവിടെ ഒരു ലൈംഗിക തൊഴിലാളിയായി അയാൾ ജോലി ചെയുന്നു. ഈ കാലയളവിലാണ് ആൽബർട്ട് തെരുവോരങ്ങളിൽ അലഞ്ഞു തിരിയുന്ന ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നത്. 1898 ൽ ആൽബർട്ട് അമ്മയുടെ ഇഷ്ട്ട പ്രകാരം വിവാഹിതനാകുന്നു. ഈ വിവാഹത്തിൽ അയാൾക്ക് ആറു കുട്ടികൾ ജനിക്കുന്നു. കുടുംബത്തിന്റെ മുന്നിൽ അയാൾ നല്ലൊരു മനുഷ്യന്റെ മുഖമൂടി കെട്ടിയാടി. എന്നാൽ അവർക്ക് ആർക്കും അറിയാത്ത ഹീനകൃത്യങ്ങളുടെ മറ്റൊരു മുഖം കൂടി അയാൾക്ക് ഉണ്ടായിരുന്നു എന്ന്. ദാമ്പത്യ ജീവിതം ആരംഭിച്ചതോടെ മറ്റു പല ജോലികളിലും അയാൾ ഏർപ്പെടുന്നു.
ജോലി സംബന്ധമായ അയാൾ അമേരിക്കയിൽ ഉടനീളം സഞ്ചരിക്കുന്നു. ഇത് അയാളിലെ മൃഗത്തിന് മുതൽകൂട്ടായിരുന്നു. ഇങ്ങനെയുള്ള യാത്രകൾക്കിടയിൽ അയാൾ ഇരകളെ തേടിപ്പിടിച്ചു ലൈംഗികമായി പീഡിപ്പിക്കുന്നു. ആൽബർട്ടിന്റെ ഇരകൾ പ്രധാനമായും കറുത്ത് വർഗ്ഗക്കാരായ കുട്ടികളായിരുന്നു. ഇങ്ങനെ ആഫ്രിക്കൻ വംശജരേ മാത്രം ചുഷണം ചെയ്യുവാനുള്ള പ്രധാന കാരണം അവരുടെ പരാതികൾ അമേരിക്കൻ പോലീസ് ചെവികൊള്ളില്ല എന്ന വസ്തുതയായിരുന്നു.
1910 ൽ തോമസ് കെടൻ, എന്ന 19 കാരനുമായി ആൽബർട്ട് പ്രണയത്തിൽ ആകുന്നു. ഒരിക്കൽ സ്നേഹം നടിച്ച് തോമസിനെ ആൽബർട്ടിന്റെ ഫാം ഹൗസിലേക്ക് കൂട്ടികൊണ്ടു വരുന്നു. സ്നേഹ സംഭാഷണം എന്ന മറവിലായിരുന്നു ആൽബർട്ട് അവനെ കൊണ്ടുവരുന്നത്. ഫാം ഹൗസിൽ അവനെ കൊണ്ടെത്തിച്ച ശേഷം ആൽബർട്ടിന്റെ മട്ടു മാറി. രണ്ടാഴ്ചയോളം തോമസിനെ ശാരീരികമായി പീഡിപ്പിച്ചു. അവന്റെ ജനനേന്ദ്രിയം പകുതിയോളം മുറിച്ചെടുത്തു. തോമസിനെ കൊല്ലണം എന്നതായിരിന്നു ആൽബർട്ടിന്റെ പ്രധാന ലക്ഷ്യം. എന്നാൽ പിടിക്കപ്പെടുമോ എന്ന ഭയം ആൽബർട്ടിനെ കൊലപാതകത്തിൽ നിന്നും തടഞ്ഞു. ഒടുവിൽ തോമസിന്റെ മുറിക്കുവകളിൽ മരുന്നുകൾ വച്ച് കെട്ടി പറഞ്ഞു വിടുന്നു. 1917 ൽ ആൽബർട്ടിന്റെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാളുമായി ഒളിച്ചോടുന്നു. അതോടെ മക്കളെ നോക്കുന്നത് ആൽബർട്ടിന്റെ മാത്രം ഉത്തരവാദിത്വമായി മാറി. എന്നാൽ ഇത് അയാളെ അകെ തളർത്തി കളഞ്ഞു. സ്വന്തമായി ശരീരത്തെ വേദനിപ്പിക്കുവാനായി ആൽബർട്ട് ആണികൾ അടിച്ചു നിറച്ച ഒരു ബാറ്റ് തന്നെ ഉണ്ടാക്കിവച്ചിരുന്നു. മക്കളോട് ഈ ബാറ്റുകൊണ്ട് ആൽബർട്ടിനെ അടിക്കുവാൻ ആവശ്യപ്പെടുന്നു. അവർ പിതാവിന്റെ വാക്കുകൾ അതുപോലെ തന്നെ അനുസരിച്ചിരുന്നു.
ആദ്യ കൊലപാതകം
1917 ൽ മാനസിക വെല്ലുവിളി നേരിടുന്ന ഫ്രാൻസിസ് എന്ന ബാലനെ തട്ടിക്കൊണ്ടു പോകുന്നു. ആൽബർട്ട് ആ കുഞ്ഞിനെ ശരികമായി ഉപദ്രവിച്ച് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നു. ഒരു കാൽ പൂർണമായും വെട്ടിയെടുക്കുന്നു. ശേഷം കയർ കൊണ്ട് ശരീരം മരത്തിൽ കെട്ടിത്തൂക്കുന്നു. ഫ്രാൻസിസിന്റെ ശവശരീരത്തിനോടടോപ്പം ഒരു കത്തും ആൽബർട്ട് ഉപേക്ഷിക്കുന്നു. താൻ വെട്ടിയെടുത്ത ഫ്രാൻസിസിന്റെ കാൽ പാകം ചെയ്തു ഭക്ഷിച്ചു എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം.
ഫ്രാൻസിസിന്റെ കൊലപാതകിയെ തേടി നടന്ന പോലീസിന് വളരെ സുപ്രധനമായ ഒരു മൊഴി ലഭിക്കുന്നു. നരച്ച മുടിയും, ചാരനിറത്തിൽ കട്ടിയുള്ള മീശയുള്ള ഒരു വ്യക്തിയാണ് ഫ്രാൻസിസിനെ തട്ടിക്കൊണ്ടു പോയത്. എന്നാൽ പ്രതിക്കായി പോലീസ് ഊർജിതമായ അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിക്കുന്നില്ല. അതോടെ ഫ്രാൻസിസിന്റെ കൊലപാതകം ഒരു അടഞ്ഞ അദ്ധ്യായമായി മാറി.
1928-ൽ ജോലി വാഗ്ദാനം ചെയ്ത് പതിനെട്ടു വയസ്സുകാരനായ എഡ്വേഡ് ബഡുമായി പരിചയത്തിലാകുന്നു. തുടർന്ന് അവന്റെ സഹോദരിയായ ഗ്രേസി ബഡിനെ തഞ്ചത്തിൽ കള്ളം പറഞ്ഞു വശത്താക്കി. ഒരിക്കൽ ആൽബർട്ട് ഗ്രേസിയെ ഒരു പാർട്ടിക്ക് എന്ന വ്യാജേനെ വീട്ടുകാരുടെ സമ്മതത്തോടെ കൂട്ടികൊണ്ട് പോകുന്നു. അന്നായിരുന്നു ഗ്രേസിയെ അവസാനമായി അവളുടെ വീട്ടുകർ പോലും കാണുന്നത്. പാർട്ടിക്ക് എന്ന വ്യാജേനെ ആൽബർട്ട് അവളെ അയാളുടെ ഫാം ഹൗസിലേക്ക് ആണ് കൂട്ടിക്കൊണ്ടുപോയത്. ശേഷം ഒൻപത് ദിവസത്തോളം അവളെ ലൈംഗികമായി ഉപദ്രവിച്ചു. ഒടുവിൽ ഗ്രേസിനെ കൊലപ്പെടുത്തിയ ശേഷം അവളുടെ ശവശരീരം വെട്ടി നുറുക്കി പാകം ചെയ്തു ഭക്ഷിക്കുന്നു. രണ്ടുദിവസത്തിനു ശേഷവും മകളെ കാണാതെ പരിഭ്രാന്തിയിലായ വീട്ടുകാർ പോലീസിൽ പരാതിപ്പെടുന്നു. അവർ ആൽബർട്ടിനെ പറ്റിയും പോലീസിൽ മൊഴി നൽകുന്നു. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ ആൽബർട്ടിനെ പറ്റിയോ ഗ്രേസിനെ പറ്റിയോ യാതൊരു വിവരവും ലഭിക്കുന്നില്ല. അങ്ങനെ വർഷങ്ങളോളം അന്വേഷണം നീണ്ടുപോകുന്നു.
1930 ൽ ഗ്രേസിയെ എങ്ങനെയാണ് താൻ കൊലപ്പെടുത്തിയതെന്നും. അതിനുശേഷം എന്തൊക്കെയാണ് ആ ശവശരീരത്തിനോട് അയാൾ കാണിച്ചു കൂട്ടിയൊന്നും വിവരിച്ചുകൊണ്ട് ഗ്രേസിന്റെ വീട്ടുകാർക്ക് ആൽബർട്ട് ഒരു കത്ത് അയക്കുന്നു. എന്നാൽ ആരാണ് ആ കത്ത് അയച്ചത് എന്ന് വീട്ടുകാർക്ക് കണ്ടെത്തുവാൻ കഴിഞ്ഞില്ല.കത്ത് ലഭിച്ചത്തും ഗ്രേസിന്റെ വീട്ടുകാർ പോലീസിനെ കത്തുമായി സമിപ്പിക്കുന്നു. അങ്ങനെ വർഷങ്ങൾക്ക് ശേഷം ഗ്രേസിന്റെ തിരോധനം പിന്നെയും അന്വേഷിക്കപ്പെടുന്നു. ആ അജ്ഞാത കത്തിനെ പിൻപറ്റി പോലീസ് അന്വേഷണം ആരംഭിക്കുന്നു. ഒടുവിൽ ആൽബർട്ട് പോലീസിന്റെ പിടിയിലാകുന്നു.
അധികം ബലപ്രയോഗം ഒന്നും തന്നെ ഇല്ലാതെ ആൽബർട്ട് ഗ്രേസിനെ കൊലപ്പെടുത്തിയത് താനാണ് എന്ന് സമ്മതിക്കുന്നു. ഒന്നിന് പിറകെ മറ്റൊന്നായി അയാൾ നാളിതുവരെ ചെയത എല്ലാ കുറ്റങ്ങളും ഏറ്റു പറയുന്നു. 400 ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതും, അയാൾ നടത്തിയ കൊലപാതകങ്ങളെ പറ്റിയും നിരത്തുന്നു. വിചാരണയ്ക്ക് ഒടുവിൽ കോടതി ആൽബർട്ടിനെ വധശിക്ഷയ്ക്ക് വിധിക്കുന്നു. നിരവധി കുറ്റകൃത്യങ്ങൾ ആ മനുഷ്യൻ ചെയ്തു കൂട്ടിയെങ്കിലും ശിക്ഷ വിധിച്ചത് വെറും 3 കുറ്റകൃത്യങ്ങൾക്ക് മാത്രമാണ്. മരണത്തെ മുഖാമുഖം കണ്ടിട്ട് പോലും അയാളിൽ ഒരിറ്റ് ഭയം പോലും കാണുവാൻ സാധിച്ചില്ല. 1936 ജനുവരി 16 ന്, ആൽബർട്ടിന്റെ വധശിക്ഷ നടപ്പിലാക്കി. “നമ്മളിൽ ആരും വിശുദ്ധരല്ല “- എന്നതായിരുന്നു ആൽബർട്ടിന്റെ വാക്കുകൾ.
Summary: Albert Fish was a notorious American serial killer and cannibal who targeted children during the early 20th century, often posing as a harmless grandfather to gain their families’ trust. He is most infamous for the 1928 murder of Grace Budd, a crime he detailed in a graphic letter to her parents years later, which eventually led to his capture. Following a sensational trial where he was found sane despite his extreme psychological depravity, he was executed by electric chair at Sing Sing Prison in 1936.

