HomeNationalവ്യോമപാത അടച്ച് ഇറാൻ: അവസാനമായി പറന്നത് ഇന്ത്യൻ വിമാനം, സർവീസുകൾ താറുമാറായി...

വ്യോമപാത അടച്ച് ഇറാൻ: അവസാനമായി പറന്നത് ഇന്ത്യൻ വിമാനം, സർവീസുകൾ താറുമാറായി | Iran

ന്യൂഡൽഹി: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ ഇറാൻ തങ്ങളുടെ വ്യോമപാത അപ്രതീക്ഷിതമായി അടച്ചതോടെ പശ്ചിമേഷ്യയിലും യൂറോപ്പിലും വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയിലായി. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമപാത പൂർണ്ണമായും അടച്ചുകൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്.(Iran closes airspace, Indian plane travels for the last time)

ജോർജിയയിലെ ടിബിലിസിയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന ഇൻഡിഗോ വിമാനം (6E1808) ആണ് ഇറാൻ വ്യോമപാത അടയ്ക്കുന്നതിന് തൊട്ടുമുമ്പ് അവിടെക്കൂടി കടന്നുപോയ അവസാന വിദേശ വിമാനമെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച പുലർച്ചെ 2:35-ഓടെയാണ് ഈ വിമാനം ഇറാൻ ആകാശത്തിലൂടെ പറന്നത്. തൊട്ടുപിന്നാലെ രാജ്യം വ്യോമപാത പൂർണ്ണമായും അടയ്ക്കുകയായിരുന്നു.

എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ അന്താരാഷ്ട്ര സർവീസുകൾ വടക്കോ തെക്കോ ദിശകളിലൂടെ വഴിതിരിച്ചുവിടാൻ ആരംഭിച്ചു. ഇത് യാത്രാസമയം വർദ്ധിക്കാൻ കാരണമാകും. വഴിതിരിച്ചുവിടാൻ സാധിക്കാത്ത വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് യാത്രക്കാർ അതത് കമ്പനികളുടെ വെബ്സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്.

WhatsApp Channel Banner

Latest updates

CJP പ്രക്ഷോഭം: വിദ്യാർത്ഥികൾക്കെതിരെ ഉണ്ടായ അതിക്രമങ്ങൾ ചോദ്യംചെയ്യുന്ന ഹർജികൾ...

ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തിയ ചലോ സൻസദ് മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെയുണ്ടായ ക്രൂരമായ പോലീസ് നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും....

‘മുഖ്യമന്ത്രി സ്വകാര്യ പരിപാടികളിൽ അഭിരമിക്കുകയാണ്’: പ്രളയ ദുരിതാശ്വാസത്തിൽ സർക്കാരിന്...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുകയും വിവിധ ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജാഗ്രതാ നിർദേശങ്ങൾ നൽകുന്നതിലും സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സിപിഐഎം മുഖപത്രത്തിൻ്റെ രൂക്ഷവിമർശനം. മുൻകാലങ്ങളിലെ മഹാപ്രളയങ്ങളെയും...

ഇടുക്കിയിൽ കനത്ത മഴ: മലങ്കര ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ...

ഇടുക്കി: ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും....

പേമാരിയിൽ മുങ്ങി കേരളം: ഇടുക്കിയിൽ കനത്ത മഴ, മലങ്കര...

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക്...

വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം: കോഴിക്കോട് നഗരം...

കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറി നിൽക്കുന്ന സ്ഥിതിയാണുള്ളത്. അതേസമയം, കോഴിക്കോട് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും നഗരത്തിൽ പലയിടങ്ങളിലും...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....