HomeDon't Missഅഞ്ച് മാസം ക്വിക്ക് കൊമേഴ്‌സ് ആപ്പുകൾ ഉപയോഗിച്ചില്ല, അനാവശ്യമായ വാങ്ങലുകൾ കുറഞ്ഞു,...

അഞ്ച് മാസം ക്വിക്ക് കൊമേഴ്‌സ് ആപ്പുകൾ ഉപയോഗിച്ചില്ല, അനാവശ്യമായ വാങ്ങലുകൾ കുറഞ്ഞു, ജീവിതത്തിൽ അടുക്കും ചിട്ടയും വന്നു | Commercial Apps

മിനിറ്റുകൾക്കുള്ളിൽ പലചരക്ക് സാധനങ്ങൾ വീട്ടിലെത്തുന്ന ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ആപ്പുകൾ ഇല്ലാതെ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഇന്ന് ജീവിതം അസാധ്യമാണെന്ന് പലരും കരുതുന്നു. എന്നാൽ, ഇന്ത്യയിൽ നിന്ന് ഫ്രാൻസിലേക്ക് താമസം മാറിയ പ്രമുഖ യൂട്യൂബറും ഹസിൽപോസ്റ്റ് അക്കാദമിയിലെ മാർക്കറ്ററുമായ സലോനി ശ്രീവാസ്തവ പങ്കുവെച്ച അനുഭവം ഈ ചിന്താഗതിയെ മാറ്റുന്നതാണ്. കഴിഞ്ഞ അഞ്ച് മാസമായി ക്വിക്ക് കൊമേഴ്‌സ് ആപ്പുകൾ ഉപയോഗിക്കാതെ ജീവിച്ചപ്പോൾ താൻ പഠിച്ച പാഠങ്ങളെക്കുറിച്ച് അവർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇപ്പോൾ വലിയ ചർച്ചയാകുകയാണ്. നമ്മുടെ അത്യാവശ്യങ്ങൾക്കല്ല, മറിച്ച് പെട്ടെന്നുണ്ടാകുന്ന ആഗ്രഹങ്ങൾക്കും പ്രലോഭനങ്ങൾക്കും പിന്നാലെയാണ് ഇത്തരം കമ്പനികൾ ഓടുന്നതെന്ന് അവർ തന്‍റെ സമൂഹ മാധ്യമ കുറിപ്പിലെഴുതി. (Commercial Apps)

സലോനി പങ്കുവെച്ച പ്രധാന കാര്യങ്ങൾ എല്ലാവരെയും ചിന്തിപ്പിക്കുന്നതാണ്. ഇന്ത്യയിലായിരുന്നപ്പോൾ ഏത് സാധനം തീർന്നാലും ആ നിമിഷം തന്നെ ആപ്പ് വഴി ഓർഡർ താൻ ചെയ്യുമായിരുന്നുവെന്ന് സലോനി പറയുന്നു. എന്നാൽ, അത്തരം സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഫ്രാൻസിൽ എത്തിയപ്പോൾ, എന്ത് പാകം ചെയ്യണം, എന്തൊക്കെ സാധനങ്ങൾ വേണമെന്ന് മുൻകൂട്ടി പ്ലാൻ ചെയ്യാൻ താൻ നിർബന്ധിതയായെന്ന് സലോനി കൂട്ടിച്ചേർക്കുന്നു. ഈ പ്ലാനിംഗ് ജീവിതത്തിൽ കൂടുതൽ അടുക്കും ചിട്ടയും കൊണ്ടുവന്നതായും അവർ ചൂണ്ടിക്കാട്ടി.

10 മിനിറ്റിൽ സാധനം കിട്ടും എന്നതുകൊണ്ട് മാത്രം ഓർഡർ ചെയ്തിരുന്ന പല കാര്യങ്ങളും സത്യത്തിൽ ആവശ്യമില്ലാത്തവ ആയിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞു. ആപ്പുകൾ ഇല്ലാതായതോടെ അനാവശ്യമായ വാങ്ങലുകൾ കുറയുകയും ഇതിലൂടെ പണം ലാഭിക്കാൻ സാധിച്ചു. നമുക്ക് ലഭിക്കുന്ന 10 മിനിറ്റ് ഡെലിവറിക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഡെലിവറി പങ്കാളികളുടെ കഠിനാധ്വാനത്തെക്കുറിച്ച് അവർ ഓർമ്മിപ്പിക്കുന്നു. അതിവേഗത്തിൽ സാധനങ്ങൾ എത്തിക്കാൻ അവർ നേരിടുന്ന സമ്മർദ്ദവും ട്രാഫിക് റിസ്കുകളും നാം പലപ്പോഴും ശ്രദ്ധിക്കാറില്ലെന്നും അവർ കുറിച്ചു. ക്വിക്ക് കൊമേഴ്സ് ആപ്പുകൾ നമ്മുടെ ആഗ്രഹങ്ങളെ പരിപോഷിപ്പിക്കുന്നവയാണ്. പാചകം ചെയ്യുന്നതിനിടയിൽ ഒരു തക്കാളി തീർന്നുപോയാൽ പോലും അത് ഉടൻ എത്തിക്കാൻ നമ്മൾ ആപ്പിനെ ആശ്രയിക്കുന്നു. ഈ അമിതമായ സൗകര്യം നമ്മുടെ സ്വാഭാവികമായ സർഗ്ഗാത്മകതയെയും പ്രശ്നപരിഹാര ശേഷിയെയും ഇല്ലാതാക്കുന്നുണ്ടെന്ന് സലോനി ചൂണ്ടിക്കാട്ടി. പെട്ടെന്ന് വിശക്കുമ്പോഴോ മധുരം കഴിക്കാൻ തോന്നുമ്പോഴോ മിനിറ്റുകൾക്കുള്ളിൽ സ്നാക്സുകളും ജങ്ക് ഫുഡും ഓർഡർ ചെയ്യുന്ന രീതി അവസാനിച്ചു. ഇത് ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ തന്നെ സഹായിച്ചുവെന്നും അവർ പറയുന്നു.

താൻ ക്വിക്ക് കൊമേഴ്‌സ് ആപ്പുകൾ ഉപേക്ഷിച്ചത് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായോ അല്ലെങ്കിൽ വലിയ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനോ വേണ്ടിയല്ലെന്ന് സലോനി പോസ്റ്റിന്‍റെ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിന്‍റെ കാരണം ലളിതമായിരുന്നു, സലോനി ഫ്രാൻസിലേക്ക് താമസം മാറി. അവിടെ ഇത്തരത്തിൽ 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന സേവനങ്ങൾ ലഭ്യമല്ലായിരുന്നു. ഇന്ത്യയിലായിരുന്നപ്പോൾ ബ്ലിങ്കിറ്റ് തന്‍റെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായിരുന്നുവെന്ന് അവർ ഓർക്കുന്നു.

ക്വിക്ക് കൊമേഴ്‌സ് കമ്പനികൾ ഇന്ത്യയിൽ വലിയൊരു വിഭാഗത്തിന് തൊഴിൽ നൽകുന്നുണ്ടെന്ന യാഥാർത്ഥ്യം സലോനി അംഗീകരിക്കുന്നു. ഗവൺമെന്‍റിന് നൽകാൻ കഴിയാത്ത തൊഴിലവസരങ്ങൾ ഈ കമ്പനികൾ നൽകുന്നുണ്ടെങ്കിലും, അതിന് പിന്നിലെ ക്രൂരമായ വശങ്ങളെ അവർ തുറന്നുകാട്ടുന്നു. വികസിത രാജ്യങ്ങളിൽ വിദ്യാർത്ഥികളോ മറ്റ് ജോലിയുള്ളവരോ അധിക വരുമാനത്തിനായാണ് ഡെലിവറി ജോലി ചെയ്യുന്നത്. എന്നാൽ, ഇന്ത്യയിൽ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഏക ഉപജീവന മാർഗ്ഗമാണിത്. സുരക്ഷിതമായ റോഡുകളോ മെച്ചപ്പെട്ട തൊഴിലവസരങ്ങളോ നൽകുന്നതിൽ ഗവൺമെന്‍റ് പരാജയപ്പെട്ടപ്പോൾ, ആ വിടവ് ഇത്തരം കമ്പനികൾ നികത്തിയെന്ന് സലോനി ചൂണ്ടിക്കാട്ടുന്നു. അതേസമയം ഡെലിവറി കമ്പനികൾ ജോലിക്കാരിൽ നിന്ന് യൂണിഫോമിനും മറ്റും മുൻകൂട്ടി പണം ഈടാക്കുന്നതിനെ സലോനി വിമർശിച്ചു. ഏതെങ്കിലും വൈറ്റ് കോളർ ജോലിയിൽ ചേരുന്നതിന് മുൻപ് പണം ആവശ്യപ്പെട്ടാൽ നമ്മൾ അതിനെ ‘തട്ടിപ്പ്’ എന്ന് വിളിക്കുമായിരുന്നുവെന്നും അവർ പറയുന്നു. 10 മിനിറ്റിനുള്ളിൽ എത്തേണ്ടത് ആംബുലൻസും പോലീസും മാത്രമാണ്, അല്ലാതെ പലചരക്ക് സാധനങ്ങളല്ലെന്നും സലോനി പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നു.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....