Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeTop Newsപാലക്കാട് അധ്യാപകൻ്റെ ലൈംഗികാതിക്രമം: ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി; മൂന്നാമത്തെ...

പാലക്കാട് അധ്യാപകൻ്റെ ലൈംഗികാതിക്രമം: ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി; മൂന്നാമത്തെ കേസെടുത്തു | Sexual assault

🎙️ Latest Podcast

പാലക്കാട്: നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകൻ നടത്തിയ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകനെതിരെ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകിയതോടെ ഇയാൾക്കെതിരെ പോലീസ് മൂന്നാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. (Palakkad teacher’s sexual assault, Another student gives statement)

കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. റിമാൻഡിലുള്ള പ്രതിക്കെതിരെ ഇതേ സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികളാണ് ഇതുവരെ പരാതി നൽകിയിട്ടുള്ളത്. പ്രതി പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാൻ പോലീസ് തീരുമാനിച്ചു.

അധ്യാപകന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ കുട്ടികളുടെ ദൃശ്യങ്ങളുണ്ടോ എന്നറിയാൻ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.