HomeTaste Of Timesവായിൽ വെള്ളമൂറും പാൽ കപ്പ | Palkappa

വായിൽ വെള്ളമൂറും പാൽ കപ്പ | Palkappa

കപ്പ വേവിച്ച് തേങ്ങാപ്പാലിൽ വറ്റിച്ചെടുക്കുന്നതാണ് പാൽ കപ്പ (Palkappa). അസാധ്യ രുചികരമായ ഈ വിഭവം അച്ചാർ കൂട്ടി കഴിക്കാനും നല്ലതാണ്. ഇതിന്റെ കൂടെ നോൺവെജ് കറികളും ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

 

ആവശ്യമായ ചേരുവകൾ

  1. കപ്പ – ഒരു കിലോ
  2. ഉപ്പ് – ആവശ്യത്തിന്
  3. തേങ്ങ ചിരകിയത് – ഒന്നര കപ്പ്
  4. ചുവന്നുള്ളി – 10 അല്ലി
  5. വെളുത്തുള്ളി – നാല് അല്ലി
  6. പച്ചമുളക് – 4 എണ്ണം
  7. കറിവേപ്പില – ഒരു തണ്ട്
  8. ജീരകം – അര ടീസ്പൂൺ
  9. വെളിച്ചെണ്ണ – രണ്ട് ടേബിൾ സ്പൂൺ
  10. ചുവന്നുള്ളി അരിഞ്ഞത് – കാൽ കപ്പ്
  11. വറ്റൽമുളക് – 4 എണ്ണം
  12. കറിവേപ്പില – രണ്ടു തണ്ട്

 

തയാറാക്കുന്ന വിധം

കപ്പ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് കഴുകി വൃത്തിയാക്കി വയ്ക്കുക. തേങ്ങ ചിരകിയതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ച് ഒന്നാം തേങ്ങപ്പാൽ പിഴിഞ്ഞെടുക്കുക. ഇതിലേക്ക് വീണ്ടും മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് രണ്ടാം പാലും പിഴിഞ്ഞെടുക്കുക. രണ്ടു പാലും കൂടി ഒന്നിച്ചു രണ്ട് കപ്പ് വേണം.

4 മുതൽ 8 വരെയുള്ള ചേരുവകൾ മിക്സിയിൽ ചതച്ചെടുക്കുക.

ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് കപ്പ ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല മയത്തിൽ വേവിച്ചെടുക്കുക. കപ്പയിലെ വെള്ളം ഊറ്റി കളഞ്ഞതിനുശേഷം ചതച്ച മസാലയും, തേങ്ങാപാലും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം നന്നായി കുറുകുന്നതുവരെ തിളപ്പിച്ച് വറ്റിക്കുക.

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽ മുളകും ചുവന്നുള്ളിയും മൂപ്പിക്കുക. ഉള്ളി നല്ല ബ്രൗൺ നിറം ആയി കഴിയുമ്പോൾ വേവിച്ച കപ്പയിലേക്ക് ചേർത്ത് യോജിപ്പിക്കുക.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും...

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ (Rahul gandhi arrested delhi)....

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ‘കോർപ്പറേറ്റ് മിത്ര’ കോഴ്‌സിന് രജിസ്‌ട്രേഷൻ...

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ആവശ്യമായ അക്കൗണ്ടിംഗ്, ജിഎസ്റ്റി, നികുതി, സാമ്പത്തിക മാനേജ്‌മെന്റ്, കമ്പനി സെക്രട്ടേറിയൽ തസ്‌തികകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആരംഭിച്ച 'കോർപ്പറേറ്റ് മിത്ര' കോഴ്‌സിലേക്ക്...

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ...

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability...

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...