HomeTaste Of Timesതേങ്ങാപ്പാലിൽ വേവിച്ച പാൽ കൊഴുക്കട്ട | Paal Kozhukkatta

തേങ്ങാപ്പാലിൽ വേവിച്ച പാൽ കൊഴുക്കട്ട | Paal Kozhukkatta

കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന ഒരു വിഭവമാണിത്. പ്രഭാതഭക്ഷണത്തിന് ഇത് നല്ലൊരു ഐറ്റമാണ് പാൽ കൊഴുക്കട്ട (Paal Kozhukkatta). എന്നും പുട്ടും ദോശയും ഇഡ്ഡലിയുമൊക്കെ കഴിക്കുന്നവർക്ക് ഇതൊരു വേറിട്ട രുചിയായിരിക്കും. വളരെ രുചികരവും ആരോഗ്യകരവുമായ പാൽ കൊഴുക്കട്ട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം:

ആവശ്യമുള്ള ചേരുവകൾ

അരിപൊടി – 2 കപ്പ്
ഉപ്പ് -1 സ്പൂൺ
തേങ്ങ -1 കപ്പ്
തേങ്ങാ പാൽ – 4 കപ്പ് (ഒന്നാം പാലും രണ്ടാം പാലും)

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേയ്ക്ക് 2 കപ്പ് ഇടിയപ്പത്തിന്റെ പൊടിയും ആവശ്യത്തിന് ഉപ്പും കുറച്ചു തേങ്ങയും തിളച്ച വെള്ളവും ചേര്ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കുഴച്ചെടുക്കുക. ഇതിനെ ചെറിയ ഉരുളകളാക്കി ഒരു പാത്രത്തിൽ വയ്ക്കുക.
ഇനി തേങ്ങയുടെ രണ്ടാം പാൽ ഒരു പാത്രത്തിലേയ്ക്ക് ഒഴിച്ചതിനു ശേഷം ഉരുളകളാക്കി വെച്ചിട്ടുള്ള ഈ കൊഴുക്കട്ടകള് അതിലേയ്ക്ക് ഇട്ട് ചെറിയ തീയിൽ നന്നായിട്ട് വേവിച്ചെടുക്കുക. കൊഴുക്കട്ട വെന്തു കഴിയുമ്പോൾ ഇതിലേക്ക് തേങ്ങയുടെ ഒന്നാംപാലും കൂടി ചേർത്ത് ചൂടാക്കി ഇറക്കാം. പാൽ കൊഴുക്കട്ടയിൽ മധുരം ആവശ്യമുള്ളവർക്ക് ചേർക്കാം.

 

Clickable Info Box