HomeTaste Of Timesപാലക്കാടൻ കുമ്പളങ്ങ കോഴിക്കറി | Kumbalanga Chicken Curry

പാലക്കാടൻ കുമ്പളങ്ങ കോഴിക്കറി | Kumbalanga Chicken Curry

ഇത് പാലക്കാടിന് മാത്രം സ്വന്തം. കോഴിയും കുമ്പളങ്ങയും കൊണ്ടൊരു സ്പെഷൽ ഇറച്ചി കറി. കോഴിയുടെ ചൂടിനെ കുമ്പളങ്ങ കൊണ്ടു പ്രതിരോധിക്കാമെന്ന ആശയത്തിൽ നിന്നും ഉണ്ടായതാണ് ഈ കിടിലൻ റെസിപ്പി (Kumbalanga Chicken Curry). നാടനും ബ്രോയിലറിനും ലാഗോണിനുമൊപ്പം പന്തയക്കോഴികളെയും പാലക്കാട്ടുകാർ ഇത്തരത്തിൽ കറിയാക്കും. അതാണ് പാലക്കാടൻ കുമ്പളങ്ങ കോഴിക്കറി

ആവശ്യമുള്ള സാധനങ്ങൾ

കോഴി – 750 ഗ്രാം
കുമ്പളങ്ങ- 750 ഗ്രാം
ഇഞ്ചി – വലിയ കഷണം
വെളുത്തുള്ളി – 8 അല്ലി
പച്ചമുളക് – 5 എണ്ണം
സവാള -2 എണ്ണം
തക്കാളി -1 എണ്ണം
മഞ്ഞൾ പൊടി- 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി- 3 ടേബിൾ സ്പൂണ്
മുളക് പൊടി – 2 ടേബിൾ സ്പൂണ്
കുരുമുളകുപൊടി – 1 1/2 ടേബിൾ സ്പൂണ്
ഗരംമസാല പൊടി-1 ടേബിൾ സ്പൂണ്
പെരുംജീരകപ്പൊടി – 1 ടി സ്പൂണ്
ഉപ്പ്
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂണ്
കറിവേപ്പില
തേങ്ങാപ്പാൽ – 1 കപ്പ്

തയാറാക്കുന്ന വിധം

കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി വഴറ്റുക. ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് കീറിയതും കറിവേപ്പിലയും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിനു ശേഷം പൊടികളെല്ലാം ചേർത്ത് മൂപ്പിക്കുക. തുടർന്ന് തക്കാളി ചേർത്തു കൊടുക്കാം. കുമ്പളങ്ങ ചേർത്ത് ഇളക്കിയതിനു ശേഷം കോഴിയും ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക.

വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി. കാരണം കോഴിയിൽ നിന്നും കുമ്പളങ്ങയിൽ നിന്നു വെള്ളം ഇറങ്ങും. ഇത് നല്ലവണ്ണം വെന്തു കറി കുറുകിയതിനു ശേഷം തേങ്ങാപ്പാൽ ചേർത്ത് വാങ്ങുക. തേങ്ങാപ്പാൽ ചേർത്താൽ പിന്നെ തിളപ്പിക്കരുത്.

Clickable Info Box