HomeTaste Of Timesഅതീവ രുചിയിൽ വെണ്ടയ്ക്ക പുലാവ് തയ്യാറാക്കാം | Ladies Finger Pulao

അതീവ രുചിയിൽ വെണ്ടയ്ക്ക പുലാവ് തയ്യാറാക്കാം | Ladies Finger Pulao

കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ഒരു ഐറ്റമാണ് വെണ്ടയ്ക്ക പുലാവ്. ഉച്ചഭക്ഷണമായി സ്കൂളിൽ കൊടുത്തു വിടാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാം (Ladies Finger Pulao).

ആവശ്യമായവ

ബസ്മതി റൈസ് – 2 കപ്പ് (ഉപ്പിട്ട് വേവിച്ചു വയ്ക്കുക)
വെണ്ടയ്ക്ക – 12 എണ്ണം വട്ടത്തിൽ അരിഞ്ഞത്
സവാള – 1 കനം കുറച്ച് നീളത്തിൽ അരിഞ്ഞത്
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 3 എണ്ണം
പച്ചമുളക് – 2
തക്കാളി – 1 ചെറുതായി അരിഞ്ഞത്
കാരറ്റ് – 1 ചെറുതായി അരിഞ്ഞത്
പുതിനയില
മല്ലിയില
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
താളിക്കാൻ
എണ്ണ – 3 ടീസ്പൂൺ
വഴനയില – 2 ചെറുത്
ഗ്രാമ്പൂ – 2
ഏലയ്ക്ക – ‘ 3
ജീരകം – 1/2 ടീസ്പൂൺ
അണ്ടിപരിപ്പ് -10
കിസ്മിസ് – 10

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക എണ്ണയിൽ വറുത്തു വയ്ക്കുക.
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചു വയ്ക്കുക
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഗ്രാമ്പൂ, ഏലയ്ക്ക, ജീരകം, വഴനയില എന്നിവ ഇട്ട് പൊട്ടുമ്പോൾ അണ്ടിപരിപ്പ് , മുന്തിരി ചേർത്ത് മൂപ്പിക്കുക.അതിലേക്ക് സവാള, കാരറ്റ് ചേർത്ത് വഴറ്റുക. ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് മുളകുപൊടി, മഞ്ഞൾ പൊടി, ഗരം മസാല, ചേർത്ത് വഴറ്റി തക്കാളിയും ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റി മല്ലിയില, പുതിനയില ചേർത്ത് ഒന്നു ഇളക്കിയശേഷം വേവിച്ച ചോറും, വെണ്ടയ്ക്കയും ചേർത്ത് നല്ലപോലെ യോജിപ്പിച്ച് 2 മിനുട്ട് ചെറുതീയിൽ വയ്ക്കുക. അതിനുശേഷം വാങ്ങി മല്ലിയില പുതിനയില, വറുത്ത സവാള മുകളിൽ വിതറുക. അടിപൊളി വെണ്ടയ്ക്ക പുലാവ് തയ്യാർ.

Clickable Info Box