ഇടുക്കി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്നാരോപിച്ച് ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ കരിമണ്ണൂർ എസ്.ഐയെയും ഡ്രൈവറെയും തടഞ്ഞുവെച്ച സംഭവത്തിൽ സി.പി.എം ഏരിയ സെക്രട്ടറി ഉൾപ്പെടെ കണ്ടാലറിയാവുന്ന 200-ഓളം പേർക്കെതിരെ കേസ്. തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ് ഉൾപ്പെടെയുള്ള കണ്ടാലറിയാവുന്ന കണ്ടാലറിയാവുന്ന ആളുകൾക്കെതിരെ അന്യായമായി സംഘം ചേരൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.(Thodupuzha Police Case Against CPM Leader And 200 Others For Blocking Officers)
ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരശേഷമുണ്ടായ ആഘോഷങ്ങൾക്കിടെ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബിഗ് സ്‌ക്രീനിൽ കളി കാണാൻ സൗകര്യമൊരുക്കിയ സ്ഥലത്ത് സുരക്ഷയ്ക്ക് എത്തിയ എസ്.ഐ റോയ് സുകുമാരനും ഡ്രൈവറും മദ്യപിച്ചെത്തിയെന്ന് ആരോപിച്ചാണ് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഔദ്യോഗിക വാഹനം തടഞ്ഞത്.
തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ചീട്ടുകെട്ടും കണ്ടെത്തിയിരുന്നു. എന്നാൽ ബ്രീത്ത് അനലൈസർ പരിശോധനയിൽ ഉദ്യോഗസ്ഥർ മദ്യപിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നും രക്തസാമ്പിളുകളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമേ അന്തിമ നിഗമനത്തിലെത്താനാവൂ എന്നും ഇടുക്കി എസ്.പി വ്യക്തമാക്കി.
Story Summary
Police registered a case against a CPM area secretary and nearly 200 others for allegedly blocking a sub-inspector and his driver at Mangattukavala in Thodupuzha over allegations of drinking on duty during World Cup final celebrations. Although empty liquor bottles were recovered from the police vehicle, initial breathalyzer tests did not detect alcohol.


