HomeKeralaവയനാട് ടൗൺഷിപ്പ് നാടിനായി സമർപ്പിച്ചു: മന്ത്രി K രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ...

വയനാട് ടൗൺഷിപ്പ് നാടിനായി സമർപ്പിച്ചു: മന്ത്രി K രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ | Wayanad Township

വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. അടുത്ത കാലവർഷത്തിന് മുൻപായി ദുരന്തബാധിതരായ മുഴുവൻ പേർക്കും വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.(Wayanad Township dedicated to the nation, Disaster victims hug Minister K Rajan)

ചടങ്ങിനിടെ വികാരാധീനമായ നിമിഷങ്ങൾക്കാണ് ടൗൺഷിപ്പ് സാക്ഷ്യം വഹിച്ചത്. ദുരന്തബാധിതർക്ക് നടുവിലേക്കിറങ്ങിയ റവന്യൂ മന്ത്രി കെ. രാജനെ ജനങ്ങൾ കെട്ടിപ്പിടിച്ച് നന്ദി അറിയിച്ചു. വീട് നഷ്ടപ്പെട്ടവരോടൊപ്പം ദുരന്തമുഖത്ത് തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന മന്ത്രിയെ പലരും കെട്ടിപ്പുണരുന്ന ദൃശ്യങ്ങൾ അദ്ദേഹം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വിവാദങ്ങൾക്കും സാക്ഷ്യം വഹിച്ചു. കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖിന് നേരെ ഒരു വിഭാഗം ആളുകൾ കൂക്കിവിളിച്ചു. ചീഫ് സെക്രട്ടറി സ്വാഗത പ്രസംഗത്തിൽ എംഎൽഎയുടെ പേര് പരാമർശിച്ചപ്പോഴും, പിന്നീട് ടി. സിദ്ദിഖ് പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴും സദസ്സിൽ നിന്ന് പ്രതിഷേധമുയർന്നു. ടൗൺഷിപ്പ് നിർമ്മാണത്തിന് സഹായം നൽകരുതെന്ന് ചിലർ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചപ്പോൾ സദസ്സിൽ നിന്ന് വലിയ കയ്യടിയുണ്ടായി.

WhatsApp Channel Banner

Latest updates

ശബരിമല തന്ത്രി സ്ഥാനം: കണ്ഠര് രാജീവരുടെ അപേക്ഷയിൽ ദേവസ്വം...

കൊച്ചി: ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി മകൻ കണ്ഠര് ബ്രഹ്മദത്തനെ ചുമതലപ്പെടുത്തണമെന്ന കണ്ഠര് രാജീവരുടെ അപേക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. വരാനിരിക്കുന്ന ദേവസ്വം ബോർഡ് യോഗത്തിൽ...

കുംഭമേള വൈറൽ താരത്തിന് വീണ്ടും പോലീസ് സംരക്ഷണം: ഉത്തരവിട്ട്...

കൊച്ചി: വിവാഹത്തിന് ശേഷം ഉയർന്നുവന്ന ഭീഷണികളെ തുടർന്ന് കുംഭമേള വൈറൽ താരത്തിന് പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പാലാരിവട്ടം പോലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം.(Kumbh Mela Viral Girl...

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാൻ...

പാരീസ്: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് ഫ്രഞ്ച് പാർലമെന്റ് അന്തിമ അംഗീകാരം നൽകി. ഇതോടെ കുട്ടികൾക്ക് സോഷ്യൽ...

അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം:...

ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള ബന്ധം വിയോജിപ്പിലാണെങ്കിലും, അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നതവിദ്യാഭ്യാസച്ചെലവുകൾ വഹിക്കാൻ പിതാവിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. 2005-ലെ ഗാർഹിക പീഡന നിരോധന നിയമത്തിലെ (DV Act) സെക്ഷൻ 20(d)...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: വിശദീകരണത്തിന് കൂടുതൽ സമയം...

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദപരമായ 'രക്ഷാപ്രവർത്തന' കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. വിഷയത്തിൽ ഡിജിപിക്ക് നൽകിയ പ്രാഥമിക മറുപടിയിലാണ് അദ്ദേഹം...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...