HomeKeralaവയനാട് ടൗൺഷിപ്പ് : എല്ലാ വീടുകളിലേക്കും സ്മാർട്ട് ടിവി നൽകി DYFI...

വയനാട് ടൗൺഷിപ്പ് : എല്ലാ വീടുകളിലേക്കും സ്മാർട്ട് ടിവി നൽകി DYFI | Wayanad Township

വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽ കൈമാറ്റവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. ടൗൺഷിപ്പിലെ മുഴുവൻ വീടുകളിലേക്കും സ്മാർട്ട് ടിവികൾ നൽകിക്കൊണ്ട് ഡിവൈഎഫ്ഐ മാതൃകയായി.(Wayanad Township, DYFI provides smart TVs to all homes)

നേരത്തെ ടൗൺഷിപ്പ് നിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി രൂപ സമാഹരിച്ചു നൽകിയതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ഇപ്പോൾ സ്മാർട്ട് ടിവികളും വിതരണം ചെയ്തത്. സംസ്ഥാന പ്രസിഡന്റ് വി.കെ. സനോജ്, സെക്രട്ടറി വി. വസീഫ് എന്നിവർ ടിവികൾ മുഖ്യമന്ത്രിക്ക് കൈമാറി.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഈ നീക്കത്തെ ഫേസ്ബുക്കിൽ അഭിനന്ദിച്ചു. ആക്രി പെറുക്കിയും കൂലിപ്പണി ചെയ്തും ചായ വിറ്റും അവർ 20 കോടി രൂപ സമാഹരിച്ചു നൽകി. ഇന്ന് 178 വീടുകളിലേക്കും സ്മാർട്ട് ടിവികൾ വാങ്ങി നൽകി. ഒരു മുൻകാല പ്രവർത്തകനെന്ന നിലയിൽ വലിയ അഭിമാനം തോന്നുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്. അടുത്ത കാലവർഷത്തിന് മുൻപ് ദുരന്തബാധിതരായ എല്ലാവർക്കും വീടുകൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

WhatsApp Channel Banner

Latest updates

‘ചോദ്യപേപ്പർ ചോർച്ച കേസിലെ നടപടികൾക്കായി ഫാസ്റ്റ് ട്രാക്ക് കോടതികൾ,...

ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ അതിവേഗ വിചാരണയും കടുത്ത ശിക്ഷയും ഉറപ്പാക്കാൻ രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും ഭാവിക്കുമപ്പുറം...

കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് 560 രൂപ കൂടി...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്ന് പവന് 560 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,08,000 രൂപയായി ഉയർന്നു. ഗ്രാമിന് 70 രൂപയുടെ വർദ്ധനവോടെ...

വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ നിർണായക പ്രഖ്യാപനം; ചോദ്യപേപ്പർ ചോർച്ച കേസ്...

രാജ്യത്ത് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി (Fast-Track Courts For Paper Leak Cases) ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ...

മദ്യപിച്ചെത്തി നിർത്തിയിട്ടിരുന്ന തെലങ്കാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ബസ്...

ഹൈദരാബാദ്: തെലങ്കാനയിലെ ജഗിത്യാൽ ജില്ലയിൽ സുരക്ഷാ വീഴ്ചയെ തുടർന്ന് ആർ.ടി.സി ബസ് മോഷണം പോയി. കൊരുട്‌ല ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെബസാണ് മദ്യപിച്ചെത്തിയ ഒരാൾ കടത്തിക്കൊണ്ടുപോയത്. തുടർന്ന്...

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ്...

കണ്ണൂർ: പയ്യന്നൂർ കണ്ടങ്കാളിയിൽ മുൻ സി.പി.എം നേതാവും എം.എൽ.എ വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിയുമായ ടി. പുരുഷോത്തമന്റെ ചെമ്മീൻ വളർത്തൽ കേന്ദ്രത്തിലെ ഷെഡിന് തീയിട്ടു. ചെമ്മീൻ കൃഷിക്കായി ഉപയോഗിക്കുന്ന സാമഗ്രികളും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡാണ്...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...