Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

Trivandrum

‘അപ്രിയ സത്യങ്ങളാണ്’: KC വേണുഗോപാലിനെതിരായ വിമർശനങ്ങളിൽ മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil Defends KC Venugopal

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെയും സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. കെ.സി. വേണുഗോപാലിനെ 'നൂലിൽ കെട്ടിയിറക്കിയവൻ' എന്നും 'പെട്ടിതൂക്കി' എന്നും വിളിക്കുന്നവർ അദ്ദേഹത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രം മറക്കരുതെന്ന് രാഹുൽ പറഞ്ഞു.(Rahul Mamkootathil Defends KC Venugopal And...

ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ?: ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകാൻ ആലോചന, മന്ത്രിസഭയിൽ യുവത്വത്തിന് പ്രാധാന്യം | VD Satheesan Likely To Keep Home Portfolio

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ നിർണ്ണായകമായ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്തേക്കും. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയിൽ നിന്ന് മാറ്റുന്നത് ഭരണത്തിൽ ഒന്നിലധികം അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണിത്. അതേസമയം, മന്ത്രിസഭയിൽ ചേരാൻ സമ്മതിച്ച രമേശ് ചെന്നിത്തലയ്ക്ക് ധനകാര്യം പോലുള്ള സുപ്രധാന വകുപ്പ് നൽകാനാണ് നിലവിൽ ആലോചിക്കുന്നത്.(VD Satheesan Likely To...

VD സതീശൻ മന്ത്രിസഭ: സാധ്യതാ പട്ടികയിൽ പുതുമുഖങ്ങൾക്ക് മുൻതൂക്കം; വനിതാ പ്രതിനിധിയായി ആര്? | Congress Probable Ministers List

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ കോൺഗ്രസ് അംഗങ്ങളെ സംബന്ധിച്ച ഏകദേശ ധാരണയാകുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കൾക്കൊപ്പം യുവരക്തത്തിനും പുതുമുഖങ്ങൾക്കും വലിയ പ്രാധാന്യമുള്ള ഒരു പട്ടികയാണ് അണിയറയിൽ ഒരുങ്ങുന്നത്. സ്പീക്കർ പദവിയിലേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ശക്തൻ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.(Congress Probable Ministers List For VD Satheesan Cabinet Kerala 2026) മന്ത്രിസ്ഥാനത്തേക്ക്...

വൈദ്യുതി മോഷ്ടിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിൽശിക്ഷ: മുന്നറിയിപ്പുമായി KSEB | KSEB Electricity Theft

തിരുവനന്തപുരം: വൈദ്യുതി മോഷണം തടയാൻ കർശന നടപടികളുമായി കെഎസ്ഇബി. വൈദ്യുതി മോഷ്ടിക്കുന്നത് പിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനൊപ്പം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കുറ്റക്കാർക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്.(KSEB Electricity Theft Penalties And Rewards For Informants) എന്നാൽ, മോഷണം നടത്തുന്നവർ സ്വമേധയാ...

VD സതീശൻ സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കും: സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ നേതാക്കളടക്കം ഒരു ലക്ഷത്തോളം പേരെത്തും, വൻ ഒരുക്കങ്ങൾ | VD Satheesan Cabinet

തിരുവനന്തപുരം: പത്ത് ദിവസം നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് വി.ഡി. സതീശൻ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ സാക്ഷിയാക്കി നടത്തുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുക്കും. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും.(VD Satheesan...

രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് VD സതീശൻ ക്ഷണിക്കും: അനുനയ നീക്കം സജീവം | Ramesh Chennithala

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയുടെ ഭാഗമാക്കാൻ കോൺഗ്രസിൽ സജീവ നീക്കം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ നേരിട്ട് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കും. പാർട്ടി ഹൈക്കമാൻഡും ഗ്രൂപ്പ് നേതൃത്വവും ചെന്നിത്തല മന്ത്രിയാകണമെന്ന നിലപാടിലാണ്.(Ramesh Chennithala Likely To Join VD Satheesan Cabinet As UDF Finalizes...

VD സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിന് 11 മന്ത്രിമാരോ?: രമേശ് ചെന്നിത്തലയെ മന്ത്രിയാകാൻ ക്ഷണിക്കും, മുസ്ലീം ലീഗിന് 5 സീറ്റ്? | VD Satheesan Cabinet

തിരുവനന്തപുരം: കേരളത്തിൽ അധികാരമേൽക്കാനിരിക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ ചിത്രം തെളിയുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 11 മന്ത്രിമാരുണ്ടാകാനാണ് സാധ്യത. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളും കോൺഗ്രസ് തന്നെ ഏറ്റെടുക്കും. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകിയേക്കും. ഏകാംഗ കക്ഷികൾക്ക് മന്ത്രിസഭയിൽ പൂർണ്ണ കാലാവധി നൽകാനാണ് സാധ്യത.(VD Satheesan Cabinet Formation And...

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ചൂടുപിടിക്കുന്നു: വകുപ്പുകൾക്കായി വടംവലി | UDF Cabinet Formation Discussions

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ രൂപീകരണത്തിനുള്ള ഔദ്യോഗിക ചർച്ചകൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. യുഡിഎഫ് നേതൃയോഗം ഇന്ന് ചേരാനിരിക്കെ, മന്ത്രിസ്ഥാനങ്ങൾ വീതം വയ്ക്കുന്നതിൽ ഘടകകക്ഷികൾക്കിടയിൽ കടുത്ത വടംവലിയാണ് നടക്കുന്നത്. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന കോൺഗ്രസ് ഫോർമുല അംഗീകരിച്ചാൽ മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കർ പദവിയുമാകും ലഭിക്കുക. എന്നാൽ...

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി VD സതീശൻ: പിണറായി വിജയനെ കാണുമെന്നും പ്രതികരണം | VD Satheesan Visits Oommen Chandy Family

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതി സന്ദർശിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു  ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകാൻ കഴിയാതിരുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് സതീശൻ പറഞ്ഞു.(VD Satheesan Visits Oommen Chandy Family...

കാത്തിരിപ്പിന് വിരാമം: SSLC പരീക്ഷാഫലം ഇന്നറിയാം; വൈകിട്ട് 3ന് പ്രഖ്യാപനം | Kerala SSLC Exam Results 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരുന്ന എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് ഫലപ്രഖ്യാപനം നടത്തുക. ഇത്തവണ 4.17 ലക്ഷം വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.(Kerala SSLC Exam Results 2026 To Be Announced Today At 3 PM) തിരഞ്ഞെടുപ്പ് കഴിഞ്ഞ്...
- Advertisement -spot_img

Latest News

‘ആദ്യം സ്വന്തം പാർട്ടിയിലെ മന്ത്രിമാർക്കിടയിൽ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം’: ബിനോയ് വിശ്വത്തിന് മറുപടിയുമായി പിണറായി വിജയൻ | Pinarayi Vijayan Responds

തിരുവനന്തപുരം : സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ 'അവതാര' പരാമർശത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വന്തം...
- Advertisement -spot_img