Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala

times kerala

ഇറാൻ ഇൻ്റലിജൻസ് മേധാവി മജീദ് ഖാദേമി കൊല്ലപ്പെട്ടു: അമേരിക്കൻ-ഇസ്രായേൽ ആക്രമണമെന്ന് IRGC | Majid Khademi

ടെഹ്‌റാൻ: ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ മജീദ് ഖാദേമി കൊല്ലപ്പെട്ടു. പുലർച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഐ.ആർ.ജി.സി സ്ഥിരീകരിച്ചു. എന്നാൽ സംഭവം നടന്ന കൃത്യമായ സ്ഥലം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.(IRGC Intelligence Chief Majid Khademi Killed In US-Israeli...

പോലീസ് സ്റ്റേഷനുകളിലെ CCTV: കേരളത്തിന് സുപ്രീം കോടതിയുടെ പ്രശംസ | CCTV

ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിന് സുപ്രീം കോടതിയുടെ പ്രശംസ. കേരളത്തിലേത് മികച്ച സംവിധാനമാണെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയാക്കാമെന്നും കോടതി നിരീക്ഷിച്ചു.(CCTV in police stations, Supreme Court praises Kerala) കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ ലൈവായി നിരീക്ഷിക്കാൻ സാധിക്കുന്ന സംവിധാനം മികച്ചതാണെന്ന് കോടതി പറഞ്ഞു. സിസിടിവി...

ഡ്യൂറൻഡ് ലൈനിൽ സംഘർഷം രൂക്ഷം: 6 പാക് സൈനികരെ വധിച്ചുവെന്ന് അഫ്ഗാൻ താലിബാൻ | Afghan Taliban

കാബൂൾ: പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയായ ഡ്യൂറൻഡ് ലൈനിൽ സംഘർഷം അതിരൂക്ഷമാകുന്നു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലുള്ള താനി ജില്ലയിൽ പാക് സൈന്യവും അഫ്ഗാൻ താലിബാനും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് റിപ്പോർട്ടുകൾ.(Tensions escalate along Durand Line, Afghan Taliban claim to have killed 6 Pakistani soldiers) ഞായറാഴ്ച രാത്രി വൈകിയാണ് അതിർത്തിയിൽ വെടിവെപ്പ്...

വാടാനപ്പള്ളിയിലെ കിറ്റ് വിവാദം: കേസെടുക്കാൻ നിർദേശിച്ച് കോടതി; പിന്നാലെ കേസെടുത്ത് പോലീസ്, BJP പ്രതിരോധത്തിൽ | Kit controversy

തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി തിരഞ്ഞെടുപ്പ് കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കാൻ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി പോലീസിന് അനുമതി നൽകി. കിറ്റിനായി ഓർഡർ നൽകിയ വ്യക്തിയെ കേസിൽ പ്രതിയാക്കാനാണ് കോടതി നിർദ്ദേശം. സംഭവത്തിൽ പോലീസ് സ്ഥാപന ഉടമയെ പ്രതിയാക്കി കേസെടുത്തു. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദേശിച്ചത് പ്രകാരമാണ് നടപടി.(Vadanappally BJP kit...

‘കഴിഞ്ഞ 10 വർഷത്തിൽ ജീവിത നിലവാരം മെച്ചപ്പെട്ടെന്ന് തോന്നുന്നുണ്ടോ? LDFഉം BJPയും തമ്മിൽ രഹസ്യ ധാരണ’: പ്രിയങ്ക ഗാന്ധി | LDF

കണ്ണൂർ: കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. പേരാവൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രിയങ്ക 'ഡീൽ' ആരോപണം ആവർത്തിച്ചത്. കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണം സംസ്ഥാനത്തിന് അഴിമതിയും ദുരിതവും മാത്രമാണ് സമ്മാനിച്ചതെന്ന് അവർ കുറ്റപ്പെടുത്തി.(Secret deal between LDF and BJP, lashes...

‘അമേരിക്കയുടെ ഭീഷണി ഏശില്ല, 47 വർഷമായി അവർക്ക് ഒന്നും ചെയ്യാനായിട്ടില്ല’: ഇറാൻ പ്രതിനിധി | America

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി ഇന്ത്യയിലെ ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കിം ഇലാഹി രംഗത്ത്. അമേരിക്കയുടെ ഇത്തരം ഭീഷണികൾ പുതിയതല്ലെന്നും കഴിഞ്ഞ 47 വർഷമായി ഇറാനെതിരെ ഒന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.(America has not been able to...

ടെക്സസിലെ ഇന്ത്യൻ ക്ഷേത്രത്തിൽ “ജോബ് വിസ അനുഗ്രഹം”; അത്ഭുതപ്പെട്ട് അമേരിക്കൻ യുവതി, ചിത്രം വൈറൽ | Texas Indian Temple Job Visa Blessing

  ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിലുള്ള ഒരു ഇന്ത്യൻ ക്ഷേത്രത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച കണ്ട് അമ്പരന്നിരിക്കുകയാണ് സവാന ഹെർണാണ്ടസ് എന്ന അമേരിക്കൻ യുവതി (Texas Indian Temple Job Visa Blessing). ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ തന്നെ തന്റെ കണ്ണിലുടക്കിയത് "ജോബ് വിസകൾക്കുള്ള പ്രത്യേക അനുഗ്രഹം" നൽകുന്നതിനെക്കുറിച്ചുള്ള പോസ്റ്ററാണെന്ന് അവർ സോഷ്യൽ മീഡിയയായ എക്സിൽ പങ്കുവെച്ചു. താൻ...

ഒരാഴ്ചയ്ക്കകം ചത്തടിഞ്ഞത് മൂന്ന് ചാരത്തിമിംഗലങ്ങൾ: സമുദ്ര ജീവികളുടെ നിലനിൽപ്പ് അപകടത്തിലെന്ന് ആശങ്ക | Gray whales

വാഷിംഗ്ടൺ: തെക്കുപടിഞ്ഞാറൻ വാഷിംഗ്ടൺ തീരത്ത് ഈ ആഴ്ച മൂന്ന് ചാരത്തിമിംഗലങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. വർഷങ്ങളായി തുടരുന്ന ഉയർന്ന മരണനിരക്കും കുറഞ്ഞ ജനനനിരക്കും കാരണം ഈ ഭീമൻ സമുദ്രജീവികളുടെ വംശം വലിയ പ്രതിസന്ധി നേരിടുകയാണെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.(Three gray whales found dead, Concerns that the survival of marine...

‘ഇതൊരു ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണ്’: വയനാട് തുരങ്കപാതയിൽ ഹൈക്കോടതി വിധിയിൽ ഇടപെടാതെ സുപ്രീം കോടതി | Wayanad tunnel

ന്യൂഡൽഹി: വയനാട് ജില്ലയിലെ നിർദ്ദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകിയ കേരള ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. പരിസ്ഥിതി നിയമങ്ങളുടെ ലംഘനമുണ്ടെങ്കിൽ പരാതിക്കാരന് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.(This is a project of national importance, Supreme Court does not interfere with...

‘LDFഉം UDFഉം അധികാരത്തിൽ എത്തിയാൽ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കും’: PK കൃഷ്ണദാസ്, തള്ളി BJP സംസ്ഥാന അധ്യക്ഷൻ | LDF

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത തിരഞ്ഞെടുപ്പ് വേദിയിൽ ലൗ ജിഹാദുമായി ബന്ധപ്പെട്ട് പി.കെ. കൃഷ്ണദാസ് നടത്തിയ പരാമർശം വിവാദമാകുന്നു. എന്നാൽ, കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ രംഗത്തെത്തി.(If LDF and UDF come to power, they will promote love jihad,...
- Advertisement -spot_img

Latest News

മെയ് ഒന്നു മുതൽ LPG ബുക്കിങ്ങിൽ പുതിയ പരിഷ്കാരങ്ങളെന്ന് സൂചന: പാചകവാതക വില വീണ്ടും വർധിക്കുമോ ? | LPG

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അസ്ഥിരത ഇന്ത്യയിലെ പാചകവാതക ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു. മാർച്ചിൽ തുടങ്ങിയ വിലവർധന മെയ് മാസത്തിലും തുടരുമെന്നാണ് സൂചന. മെയ്...
- Advertisement -spot_img