Rahul Gandhi

‘പ്രധാനമന്ത്രിയുടെ കഴിവുകേടിൻ്റെ തെളിവ്’: മോദിയുടെ നിർദേശങ്ങൾക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി | Rahul Gandhi Criticizes PM Modi

ന്യൂഡൽഹി: ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. സർക്കാരിന്റെ ഭരണപരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവെക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Rahul Gandhi Criticizes PM Modi Suggestions On Fuel And Gold Restraint) ജനങ്ങൾക്ക് എന്ത് വാങ്ങണം, എവിടെ...

കേരളത്തിൻ്റെ മുഖ്യമന്ത്രി കസേരയിലേക്ക് KC വേണുഗോപാൽ എത്തുമോ?: അന്തിമ പ്രഖ്യാപനം വേഗത്തിലാക്കാൻ ഹൈക്കമാൻഡ് | KC Venugopal Likely To Be Kerala CM

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം നിർണ്ണായക ഘട്ടത്തിലേക്ക്. ഹൈക്കമാൻഡ് തലത്തിൽ നടക്കുന്ന തീവ്രമായ ചർച്ചകൾക്കൊടുവിൽ കെ.സി. വേണുഗോപാലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിൽ മുൻതൂക്കമെന്നാണ് സൂചന. ഗ്രൂപ്പ് പോരുകൾക്ക് തടയിട്ട് കെ.സി. വേണുഗോപാലിനെ തന്നെ സാരഥിയാക്കിയേക്കും. ഇന്നോ നാളെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.(KC Venugopal Likely To Be Kerala...

മുഖ്യമന്ത്രി വിജയും രാഹുൽ ഗാന്ധിയും ഒന്നിച്ചുള്ള ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം നീക്കി: വിവാദം | Viral Photos and videos Of CM Vijay And Rahul Gandhi

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാം നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദമായി മാറുന്നു. രാഹുൽ ഗാന്ധിയും വിജയും ഒന്നിച്ചുള്ള വൈറൽ ദൃശ്യങ്ങൾ അപ്രത്യക്ഷമായതിന് പിന്നിൽ കേന്ദ്ര ഇടപെടലാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, ഈ ആരോപണം നിഷേധിച്ച മന്ത്രാലയം, ഇൻസ്റ്റാഗ്രാമിലെ...

കേരള മുഖ്യമന്ത്രി ആരാകും?: പ്രഖ്യാപനം വീണ്ടും നീളുന്നു; ഇന്നും തീരുമാനം ഉണ്ടായേക്കില്ല? ഖാർഗെ കർണാടകയിലേക്ക് പോയി | Kerala Chief Minister Selection

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദവി സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം ഇന്നും ഉണ്ടായേക്കില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്ക് പോയതാണ് പ്രഖ്യാപനം വീണ്ടും വൈകാൻ കാരണമായത്. കർണാടക മന്ത്രി ഡി. സുധാകറിന്റെ നിര്യാണത്തെത്തുടർന്നുള്ള ചടങ്ങുകളിൽ പങ്കെടുക്കാനാണ് ഖാർഗെ പോയത്.(Kerala Chief Minister Selection Delayed As Mallikarjun Kharge Visits Karnataka) ഖാർഗെ തിങ്കളാഴ്ച ഡൽഹിയിൽ...

‘കാലം എഴുതിയ ഒരു കവിതയാണ്’: വിജയ്‌യെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil Congratulates CM Vijay

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ ഗാന്ധിയും വിജയ്‌യും ഒന്നിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ്, വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ 'കാലം എഴുതിയ കവിത' എന്ന് രാഹുൽ വിശേഷിപ്പിച്ചത്. വർഷങ്ങൾക്കുമുമ്പ് വിജയ്‌യെ രാഷ്ട്രീയത്തിലേക്ക് വരാതിരിക്കാൻ തടഞ്ഞവർക്ക് മുന്നിലൂടെ അദ്ദേഹം മുഖ്യമന്ത്രിയായി നടന്നു കയറുന്നത് രാഷ്ട്രീയത്തിലെ കാവ്യനീതിയാണെന്ന് അദ്ദേഹം തന്റെ...

‘പരാദം, DMKയെ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തി’: ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി | PM Modi Attacks Congress

ന്യൂഡൽഹി : തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയെ അഭിനന്ദിക്കുമ്പോഴും, അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിന് വേണ്ടി കോൺഗ്രസ് സ്വന്തം സഖ്യകക്ഷികളെ പിന്നിൽ നിന്ന് കുത്തുന്ന 'പരാദ' പാർട്ടിയാണെന്ന് മോദി പരിഹസിച്ചു. (PM Modi Attacks Congress For Betraying DMK After Vijay...

‘രാഹുൽ ഗാന്ധി എൻ്റെ സഹോദരൻ’: KC വേണുഗോപാലിനടക്കം നന്ദി പറഞ്ഞ് മുഖ്യമന്ത്രി വിജയ് | CM Vijay Expresses Gratitude

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തന്നെ പിന്തുണച്ച രാഷ്ട്രീയ നേതാക്കൾക്കും സഖ്യകക്ഷികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് സി. ജോസഫ് വിജയ്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധിയെ തന്റെ 'സഹോദരൻ' എന്ന് വിശേഷിപ്പിച്ച വിജയ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും പ്രത്യേക നന്ദി രേഖപ്പെടുത്തി....

‘സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്‌ക്വാഡ്, ജനങ്ങളുടെ ചില്ലിക്കാശ് തൊടില്ല’: സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ് | CM Vijay Announces Special Squad

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് സി. ജോസഫ് വിജയ്. തന്റെ സർക്കാർ തികച്ചും സുതാര്യമായിരിക്കുമെന്നും അഴിമതിക്ക് തമിഴ്‌ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ജനങ്ങളുടെ ഒരു ചില്ലിക്കാശ് പോലും ഞാൻ തൊടില്ല. അഴിമതിയെക്കുറിച്ചുള്ള ചിന്ത പോലും ആരും വെച്ചുപുലർത്തേണ്ടതില്ല," സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള...

‘നിങ്ങളിൽ ഒരുവനാണ്, വിശപ്പിൻ്റെ വിലയറിയുന്നവനാണ്’: നിർണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ് | CM Vijay Announces Free Electricity

ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയ് തന്റെ കന്നി പ്രസംഗത്തിലൂടെ ജനമനസ്സുകളിൽ ആവേശം വിതറി. ഡിഎംകെ സർക്കാരിനെ കടന്നാക്രമിച്ചും നിർണ്ണായകമായ മൂന്ന് ഉത്തരവുകളിൽ ഒപ്പിട്ടുമാണ് വിജയ് തന്റെ ഭരണം ആരംഭിച്ചത്. ഓരോ മാസവും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സംസ്ഥാനത്ത് ലഹരി ഉന്മൂലനം ചെയ്യാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനും പ്രത്യേക സുരക്ഷാ...

‘ഖജനാവ് കാലി, സ്ത്രീസുരക്ഷയും ലഹരി നിർമ്മാർജ്ജനവും മുഖ്യം, പറഞ്ഞതെല്ലാം നടപ്പിലാക്കും, ജനങ്ങളുടെ പണം തൊടില്ല’: KCക്കടക്കം നന്ദി പറഞ്ഞ് മുഖ്യമന്ത്രി വിജയ്, ചടങ്ങിൽ തിളങ്ങി രാഹുൽ ഗാന്ധി | CM Vijay Criticizes DMK

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ കന്നി പ്രസംഗത്തിൽ മുൻ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിജയ്. സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാണെന്നും ഭരണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാൻ ഉടൻ തന്നെ ധവളപത്രം പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്ന ശീലം തന്റെ സർക്കാരിനുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.(CM Vijay Criticizes DMK Government...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img