പാലക്കാട്: ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് സ്വദേശിനി ജിനു (21) ആണ് മരിച്ചത്. ചെന്നൈ അംബേദ്കർ ലോ കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.(Accident in Chennai after cars collide, Malayali law student dies tragically)
ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കോട്ടൂർപുരം ഗാന്ധിമണ്ഡപം റോഡിൽ...
പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പട്ടികയിൽ അപ്രതീക്ഷിത നീക്കങ്ങൾ. പാലക്കാട് മണ്ഡലത്തിൽ നടനും സംവിധായകനുമായ രമേഷ് പിഷാരടി സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളി. രാഹുൽ മാങ്കൂട്ടത്തിലിന് പകരം പിഷാരടിയെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് കോൺഗ്രസ് നീക്കം.(Ramesh Pisharody will contest for Congress in Palakkad)
മധുസൂദൻ മിസ്ത്രി അധ്യക്ഷനായ എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി...
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ പുരോഗമിക്കെ പ്രതി ചെന്താമരയ്ക്കെതിരെ സാക്ഷിയുടെ നിർണ്ണായക വെളിപ്പെടുത്തൽ (Nenmara Double Murder Case Trial). കൊലപാതകത്തിന് മുൻപ് പ്രതി തന്റെ പക്കൽ തോക്ക് ആവശ്യപ്പെട്ടിരുന്നതായി സാക്ഷി ഹരിദാസൻ കോടതിയിൽ മൊഴി നൽകി. സ്വയരക്ഷയ്ക്കായി തോക്ക് വേണമെന്നാണ് ചെന്താമര പറഞ്ഞിരുന്നത്. കൂടാതെ കൃഷിക്കാവശ്യമെന്ന് പറഞ്ഞ് കീടനാശിനി ആവശ്യപ്പെട്ടതായും...
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് സീറ്റിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാൻ സി.പി.ഐ ധാരണ. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള, പൊതുസ്വീകാര്യതയും ശക്തമായ സാമുദായിക ബന്ധങ്ങളുമുള്ള വ്യക്തിയെയാണ് പാർട്ടി തേടുന്നത്. ഇതിനായുള്ള പ്രാഥമിക ചർച്ചകളും അന്വേഷണവും നേതൃത്വം ആരംഭിച്ചു കഴിഞ്ഞു.(CPI to field independent candidate in Mannarkkad in Assembly Elections)
ഒരുകാലത്ത് സി.പി.ഐയുടെ ഉറച്ച കോട്ടയായിരുന്നു മണ്ണാർക്കാട്....
പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടി. സംഭവത്തിൽ പരിഭ്രാന്തരായി ഓടുന്നതിനിടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ചിറക്കൽ പരമേശ്വരൻ എന്ന ആനയാണ് വിരണ്ടോടിയത്.(Hydrogen balloon explodes, Elephant goes feral; several injured)
രാത്രി എട്ട് മണിയോടെ കോട്ട മൈതാനത്തുനിന്നും തിരിച്ചെഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാണ് സംഭവം. എഴുന്നള്ളിപ്പിന് സമീപമുണ്ടായിരുന്ന ഹൈഡ്രജൻ ബലൂണിൽ തീപടർന്ന് അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതാണ്...
പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് രൂപം നൽകി. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ടെത്തിയ പി. സരിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രാഥമിക പട്ടികയ്ക്ക് അംഗീകാരം നൽകിയത്.(P Sarin for CPM in Palakkad, Official announcement later)
യു.ഡി.എഫ്...
പത്തനംതിട്ട: രോഗികളെ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രികൾ കമ്മീഷൻ നൽകുന്നതായുള്ള ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോഴഞ്ചേരിയിൽ നടന്ന പൊതുപരിപാടിയിലാണ് മന്ത്രിയുടെ ഈ വിവാദ വെളിപ്പെടുത്തൽ. ഡോക്ടർമാർ തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Health Minister's remarks against private hospitals...
പാലക്കാട്: കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ അതിവേഗ റെയിൽവേ പദ്ധതിയുടെ നിർമ്മാണം മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കാൻ കഴിയുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ പുതുക്കിയ ഡിപിആറിന്റെ വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.(High-speed railway in 3 months if BJP comes to power in Kerala, says E Sreedharan)
മണിക്കൂറിൽ...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ പടലപ്പിണക്കം. ഡിസിസിയിൽ ചേർന്ന യോഗത്തിലാണ് പ്രാദേശിക നേതാക്കൾ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കിയത്.(Assembly elections, A section of Congress leaders say no to A. Suresh in Malampuzha)
കൈപ്പത്തി ചിഹ്നത്തിൽ തന്നെ മലമ്പുഴയിൽ...
പാലക്കാട്: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരന്റെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്റെയും രേവതിയുടെയും മകൻ ശിവാംശിനാണ് പരിക്കേറ്റത്. കുട്ടിയുടെ വലതുകൈയിലെ ചെറുവിരലിന്റെ പകുതിയോളം നായ കടിച്ചെടുക്കുകയായിരുന്നു.(Stray dog in Palakkad bit off a 3-year-old boy's little finger)
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം...
ദൗസ: രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ ഏഴുപേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു (Rajasthan Sleeper...