HomeKerala Assembly Election 2026പാലക്കാട് CPMനായി P സരിൻ: മറ്റു മുന്നണികളുടെ തീരുമാനം വന്നതിന് ശേഷം...

പാലക്കാട് CPMനായി P സരിൻ: മറ്റു മുന്നണികളുടെ തീരുമാനം വന്നതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം, തൃത്താലയിൽ MB രാജേഷ് തന്നെ | P Sarin

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് രൂപം നൽകി. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ടെത്തിയ പി. സരിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രാഥമിക പട്ടികയ്ക്ക് അംഗീകാരം നൽകിയത്.(P Sarin for CPM in Palakkad, Official announcement later)

യു.ഡി.എഫ് ഉൾപ്പെടെയുള്ള മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ സരിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് പാർട്ടിക്കുള്ളിലെ ധാരണ. പാലക്കാട് മണ്ഡലം പിടിച്ചെടുക്കാൻ സരിന്റെ വരവ് ഗുണകരമാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.

രണ്ട് ടേം പൂർത്തിയാക്കിയവർ മാറിനിൽക്കണമെന്ന നിബന്ധന കർശനമാക്കിയതോടെ ആലത്തൂരിലും നെന്മാറയിലും പുതിയ സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. പൊന്നുക്കുട്ടനെയാണ് പാർട്ടി നിർദ്ദേശിച്ചിരിക്കുന്നത്. നെന്മാറയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമന്റെ പേരിനാണ് മുൻഗണന.

കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ തൃത്താല മണ്ഡലത്തിൽ എം.ബി. രാജേഷ് തന്നെ തുടരുമെന്ന് ഉറപ്പായി. മണ്ഡലത്തിൽ രാജേഷിനുള്ള സ്വാധീനം കണക്കിലെടുത്താണ് ഈ തീരുമാനം. കൂടാതെ, മറ്റ് സിറ്റിംഗ് എം.എൽ.എമാരെ അതത് മണ്ഡലങ്ങളിൽ തന്നെ നിലനിർത്തണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് ശുപാർശ നൽകിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ഈ പട്ടിക സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി കൈമാറി. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വം ഇതിൽ അന്തിമ തീരുമാനമെടുക്കും.

WhatsApp Channel Banner

Latest updates

CJP പ്രതിഷേധവും പാർലമെന്റ് സമ്മേളനവും: ഡൽഹിയിൽ 2,000 CRPF...

ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധങ്ങളും പാർലമെന്റിന്റെ മൺസൂൺ സമ്മേളനവും തുടരുന്ന പശ്ചാത്തലത്തിൽ, രാജ്യതലസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കാൻ സി.ആർ.പി.എഫിന്റെ 20 കമ്പനികളെക്കൂടി അടിയന്തരമായി വിന്യസിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ചൊവ്വാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര...

ഡൽഹിയിൽ CJP പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് പ്രയോഗവും ഷോക്ക്...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ജൂലൈ 20 തിങ്കളാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പങ്കെടുത്തവർക്ക് നേരെ സുരക്ഷാസേന പെല്ലറ്റ് തോക്കുകളും...

‘ഒരാളെയും കാണാൻ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല, തിരക്ക് മൂലം അലോഷ്യസിനെ...

തിരുവനന്തപുരം: കെ.എസ്.യു നേതാക്കളെ കാണാൻ അനുമതി നിഷേധിച്ചെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദിവസവും ആയിരക്കണക്കിന് ആളുകളെ നേരിട്ട് കാണാറുണ്ടെന്നും ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്...

ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ; വിസ്മയ മോഹൻലാലിനെതിരെ സൈബർ...

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടികളിൽ പ്രതിഷേധമറിയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന് നേരെ വ്യാപക സൈബർ ആക്രമണം...

സാമ്പത്തിക പ്രതിസന്ധി വലയ്ക്കുന്നു: അമേരിക്കയോട് 10 ബില്യൺ ഡോളറിൻ്റെ...

ഇസ്ലാമാബാദ്: ആഗോള വിപണിയിൽ തകർച്ച നേരിടുന്ന സമ്പദ്‌വ്യവസ്ഥയെയും ഫോറെക്സ് റിസർവിനെയും താങ്ങിനിർത്താൻ അമേരിക്കയോട് 10 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പാകിസ്ഥാൻ. കറൻസിയുടെ മൂല്യത്തകർച്ച തടയുന്നതിനായി 'എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ ഫെസിലിറ്റി' വഴിയാണ്...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...