Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKerala Assembly Election 2026പാലക്കാട് കോൺഗ്രസിനായി രമേഷ് പിഷാരടി മത്സരിക്കും: പട്ടികയിൽ താരത്തിൻ്റെ പേരും, സ്ക്രീനിങ്...

പാലക്കാട് കോൺഗ്രസിനായി രമേഷ് പിഷാരടി മത്സരിക്കും: പട്ടികയിൽ താരത്തിൻ്റെ പേരും, സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറി | Ramesh Pisharody

🎙️ Latest Podcast

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പട്ടികയിൽ അപ്രതീക്ഷിത നീക്കങ്ങൾ. പാലക്കാട് മണ്ഡലത്തിൽ നടനും സംവിധായകനുമായ രമേഷ് പിഷാരടി സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളി. രാഹുൽ മാങ്കൂട്ടത്തിലിന് പകരം പിഷാരടിയെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് കോൺഗ്രസ് നീക്കം.(Ramesh Pisharody will contest for Congress in Palakkad)

മധുസൂദൻ മിസ്ത്രി അധ്യക്ഷനായ എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി ആദ്യ പട്ടിക കൈമാറി. 50 പേരുടെ പട്ടിക ഏതുസമയത്തും പുറത്തുവിടാൻ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. പാലക്കാട്: രമേഷ് പിഷാരടി, വട്ടിയൂർക്കാവ്: കെ. മുരളീധരൻ, തൃത്താല: വി.ടി. ബൽറാം, അടൂർ: രമ്യ ഹരിദാസ്, പത്തനാപുരം: ജ്യോതികുമാർ ചാമക്കാല, കൊല്ലം: ബിന്ദു കൃഷ്ണ, ആറന്മുള: അബിൻ വർക്കി, മണലൂർ: ടി.എൻ. പ്രതാപൻ എന്നിങ്ങനെയാണ് നില.

പാലക്കാട്, തൃപ്പൂണിത്തുറ ഒഴികെയുള്ള മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎമാർ തന്നെ തുടരാനാണ് ധാരണ. തൃപ്പൂണിത്തുറ, അമ്പലപ്പുഴ, ഉടുമ്പൻചോല മണ്ഡലങ്ങളിൽ എം. ലിജുവിന്റെ പേര് സജീവ പരിഗണനയിലുണ്ട്. നെയ്യാറ്റിൻകരയിൽ എൻ. ശക്തൻ, കൊട്ടാരക്കരയിൽ ഐഷ പോറ്റി, അരൂരിൽ ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.