മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തവനൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് സന്ദീപ് വാര്യർക്ക് സ്വാഗതം നേർന്നുകൊണ്ടുള്ള ഫ്ലക്സുകൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.(Flex boards for Sandeep Varier ahead of...
മലപ്പുറം: പെരിന്തൽമണ്ണയിൽ എം.എൽ.എ നജീബ് കാന്തപുരത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്ത് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. നജീബ് കാന്തപുരത്തിന് പകരം പ്രാദേശികരായ നേതാക്കളെ പരിഗണിക്കണമെന്നാണ് ബോർഡുകളിലെ പ്രധാന ആവശ്യം. (Flex boards against Najeeb Kanthapuram in Perinthalmanna)
പട്ടാമ്പി റോഡ്, കരിങ്കല്ലത്താണി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് ഈ പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. പെരിന്തൽമണ്ണയിൽ നിന്നുള്ള കെ....
മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.(Senior CPM leader EN Mohandas passes away)
ദീർഘകാലം മലപ്പുറം ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ നയിച്ച കരുത്തുറ്റ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പത്ത് വർഷത്തോളം പാർട്ടിയുടെ...
മലപ്പുറം: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം സ്ഥാപിച്ചു. സ്വയം പ്രവർത്തിപ്പിക്കാവുന്ന ഈ ലോക്കറുകൾ വഴി യാത്രക്കാർക്ക് തങ്ങളുടെ ലഗേജുകൾ സുരക്ഷിതമായി സ്റ്റേഷനിൽ ഏൽപ്പിച്ച് മറ്റ് ആവശ്യങ്ങൾക്കായി പുറത്തുപോകാൻ സാധിക്കും. ലോക്കറുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായതായും വരും ദിവസങ്ങളിൽ തന്നെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും...
മലപ്പുറം: സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ ഇ. ശ്രീധരൻ നേരിട്ട് രംഗത്തെത്തുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്നതിനായുള്ള ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച രാവിലെ 10.30-ന് മലപ്പുറം ബസ് സ്റ്റാൻഡിൽ ആരംഭിക്കും. അതിവേഗ പാത കടന്നുപോകുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ സമാനമായ പരിപാടികൾ സംഘടിപ്പിക്കും.(High-speed rail,...
മലപ്പുറം: എടപ്പാൾ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു (Edappal Temple Fireworks Accident). അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ സജീവന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ വെടിക്കെട്ടിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. കൃത്യമായ...
മലപ്പുറം: ചങ്ങരംകുളം ചെറവല്ലൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ചങ്ങരംകുളം അമയിൽ സ്വദേശികളായ നാലംഗ കുടുംബം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.(Moving car catches fire, family of four miraculously escapes)
ചങ്ങരംകുളം സ്വദേശിയായ യുവാവ്, മാതാപിതാക്കൾ, വീട്ടിലെ ജോലിക്കാരൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ...
മലപ്പുറം: കുറ്റിപ്പുറം എടച്ചലത്ത് ഒരേ കുടുംബത്തിലെ ആറംഗങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരി മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്ന ആണ് മരിച്ചത്. ലസ്നയുടെ മാതാവ്, സഹോദരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ നിലവിൽ ചികിത്സയിലാണ്.(7-year-old girl collapses and dies, Food poisoning suspected)
ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലസ്ന...
മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ നടന്ന കേരള കുംഭമേളയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയുടെ സാംസ്‌കാരിക പ്രഭാവം ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കും എത്തുന്നു എന്നതിന്റെ തെളിവാണ് തിരുനാവായയിലെ ചടങ്ങുകളെന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യം തിരിച്ചറിഞ്ഞ അവിസ്മരണീയ മുഹൂർത്തത്തിനാണ് ഭാരതപ്പുഴ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(PM Modi mentions Kumbh mela in Thirunavaya...
മലപ്പുറം: ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കടുവ കണക്കെടുപ്പിന്റെ ഭാഗമായി നിലമ്പൂർ വനമേഖലയിൽ വിപുലമായ സജ്ജീകരണങ്ങൾ പൂർത്തിയായി. നിലമ്പൂർ സൗത്ത് വനം ഡിവിഷനിലും സൈലന്റ് വാലിയുടെ ഭാഗമായ വനമേഖലയിലുമായി 130 ഗ്രിഡുകളിലായാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.(260 cameras to detect tigers in Nilambur forest, Third phase of census)
രണ്ട് ചതുരശ്ര...
ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി...