Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeKerala'കുംഭമേളയുടെ കീർത്തി ദക്ഷിണേന്ത്യയിലേക്കും': തിരുനാവായയിലെ കുഭമേളയെ മൻ കി ബാത്തിൽ പരാമർശിച്ച്...

‘കുംഭമേളയുടെ കീർത്തി ദക്ഷിണേന്ത്യയിലേക്കും’: തിരുനാവായയിലെ കുഭമേളയെ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി | PM Modi

🎙️ Latest Podcast

മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ നടന്ന കേരള കുംഭമേളയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയുടെ സാംസ്‌കാരിക പ്രഭാവം ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കും എത്തുന്നു എന്നതിന്റെ തെളിവാണ് തിരുനാവായയിലെ ചടങ്ങുകളെന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യം തിരിച്ചറിഞ്ഞ അവിസ്മരണീയ മുഹൂർത്തത്തിനാണ് ഭാരതപ്പുഴ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(PM Modi mentions Kumbh mela in Thirunavaya in Mann Ki Baat)

എല്ലാ അർത്ഥത്തിലും ഭാരതീയ വികാരം ഉൾക്കൊണ്ടുള്ള ആചാരമായിരുന്നു ഇത്.  ഉത്സവത്തിന്റെ സംഘാടന മികവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പണ്ട് 12 വർഷത്തിലൊരിക്കൽ തിരുനാവായയിൽ നടന്നിരുന്ന ‘മഹാമാഘം’ എന്ന വലിയ ഉത്സവത്തിന്റെ പുനരാവിഷ്കാരമാണിത്.

ദശകങ്ങളായി നിലച്ചുപോയിരുന്ന ഈ ഉത്സവം 2016 മുതലാണ് വീണ്ടും തുടങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ മാസം 19-ന് ഗവർണർ ആണ് ഉത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. 15 ദിവസത്തിനിടെ 10 ലക്ഷത്തിലധികം ഭക്തർ ഭാരതപ്പുഴയുടെ തീരത്ത് എത്തിയെന്നാണ് കണക്കുകൾ. 2028-ൽ വിപുലമായ രീതിയിൽ ‘മഹാമാഘം’ ആഘോഷിക്കുന്നതിന്റെ മുന്നോടിയായാണ് ഈ വർഷം കേരള കുംഭമേളയായി ഇത് സംഘടിപ്പിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.