തിരുവനന്തപുരം: സമൃദ്ധിയുടെയും പ്രത്യാശയുടെയും പൊൻകണി ദർശിച്ച് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. നാടും നഗരവും ആഘോഷലഹരിയിലാകുമ്പോൾ, സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.(Vishu, Malayalis awaken to the festival of prosperity)
വിഷുക്കണി ദർശനത്തിനായി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. പുലർച്ചെ 2.55 മുതൽ 3.55 വരെയായിരുന്നു ഔദ്യോഗിക...
ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടേയും ഓർമ്മകൾ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുകയാണ് (Vishu 2026). വരും വർഷം മുഴുവൻ നീണ്ടുനിൽക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായി ഓരോ മലയാളിയും പുലർച്ചെ കണികണ്ടുണർന്നു. ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും അഷ്ടമംഗല്യവും വാൽക്കണ്ണാടിയും ഒരുക്കി ഐശ്വര്യത്തിന്റെ പൊൻകണി ദർശിച്ചാണ് പുത്തൻ പ്രതീക്ഷകളിലേക്ക് കേരളം കണ്ണ് തുറന്നത്. വീടുകളിൽ മുതിർന്നവർ കുട്ടികൾക്ക്...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ അധ്യാപകൻ ഡോ. എം.കെ. റാം വിദ്യാർത്ഥികളോട് കാട്ടിയിരുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണെന്ന് സഹപാഠികൾ വെളിപ്പെടുത്തുന്നു. ജാതി അധിക്ഷേപവും ശരീരപ്രകൃതിയെ കളിയാക്കലും ഇയാളുടെ പതിവുരീതിയായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ മൊഴി. അതേസമയം, അധ്യാപകനെ പുറത്താക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. നടപടി ഉടനുണ്ടാകും.(Attempt to beat with shoe, Serious allegations against Dr. Ram...
തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് വൻതോതിൽ വർധിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നേക്കാമെന്നും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.(Let's remain vigilant and stay safe, CM urges caution...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന നിഗമനങ്ങൾക്ക് പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രി മോഹങ്ങൾക്കെതിരെ ബെന്നി ബഹനാൻ . ഇവ തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകി.(Benny Behanan blocks Congress's CM aspirations, Sends letter to high command)
കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ ഈ...
ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. (Sexual assault on accident victim, Statement of woman recorded)
യുവതി സഞ്ചരിച്ച വാഹനം കായംകുളത്ത് വെച്ച് അപകടത്തിൽപ്പെട്ടിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയപ്രതി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു....
കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ഇരമ്പുന്നു. ഡോ. റാമിന്റെ തലശ്ശേരി ചിറക്കുനിയിലുള്ള ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.(Nitin Raj's death, DYFI closes the teacher's clinic)
പോലീസുമായി ഉണ്ടായ കടുത്ത ബലപ്രയോഗത്തിനൊടുവിൽ ബാരിക്കേഡുകൾ...
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിന്റെ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും.(Opposition leader extends support to Nitin Raj's family, House will be provided)
പ്രതിപക്ഷ...
കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു. ആരോപണവിധേയനായ ഡോ. എം.കെ. റാമിനെ പുറത്താക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.(The reason we can't visit Nitin Raj's home is because there is no management support,...
കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരിയായ നസ്രിനയെ ബന്ധുവായ അദ്‌നാൻ കൊലപ്പെടുത്തിയത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണെന്ന് വിവരം. കൃത്യം നടത്തുന്നതിനായി അദ്‌നാൻ നടത്തിയ നീക്കങ്ങൾ കൊലപാതകത്തിലെ ആസൂത്രണം വ്യക്തമാക്കുന്നതാണ്.( The murder of a 16-year-old girl was planned, Shocking details emerge)
തിങ്കളാഴ്ച രാത്രിയോടെയാണ് അദ്‌നാൻ നസ്രിനയുടെ വീട്ടിലെത്തിയത്. രാത്രി 7.48-ഓടെ വീട്ടിലെത്തിയ അദ്‌നാൻ ആരും...
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരവും കാന്താര (Kantara Chapter 1) സിനിമയിലെ നായികയുമായ രുക്മിണി വസന്തിന്റെ (Three arrested Rukmini Vasanth obscene visuals)...