Crime

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡിൽ | Double murder

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ പ്രതി സജിയെ നെടുങ്കണ്ടം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മെയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. പച്ചടി സ്വദേശി മേരിക്കുട്ടി, മകൻ റെജി എന്നിവരാണ് കൊല്ലപ്പെട്ടത്. മേരിക്കുട്ടിയുടെ രണ്ടാമത്തെ മകനാണ് സജി.(Nedumkandam double murder, Accused Saji...

അഴിമതി കേസ്: സെന്തിൽ ബാലാജിക്ക് തിരിച്ചടി, CBI അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവ് | Senthil Balaji

ചെന്നൈ: തമിഴ്നാട് മുൻ വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജിയുടെ ഭരണകാലത്ത് നടന്ന ട്രാൻസ്‌ഫോർമർ സംഭരണ കരാറിൽ 397 കോടി രൂപയുടെ അഴിമതി നടന്നെന്ന ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.(Madras High...

ടൂറിസ്റ്റ് വിസയിൽ മതപ്രചാരണം: 3 US പൗരന്മാരോട് ഇന്ത്യ വിടാൻ ഉത്തരവ് | US citizens

പൂനെ: ടൂറിസ്റ്റ് വിസയിലെത്തി നിയമവിരുദ്ധമായി മതപ്രചാരണം നടത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം ഇന്ത്യ വിട്ടുപോകാൻ പൂനെ സിറ്റി പൊലീസ് ഉത്തരവിട്ടു. വിസ നിബന്ധനകൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവർക്ക് 'ലീവ് ഇന്ത്യ നോട്ടീസ്' (Leave India Notice) നൽകുകയായിരുന്നു. മെയ് 10-നകം രാജ്യം വിടാനാണ് നിർദ്ദേശം.(Religious propaganda on tourist visa, 3...

തിരുവനന്തപുരത്ത് വയോധികയ്ക്ക് നേരെ ക്രൂരമായ ആക്രമണം: വീട്ടിൽ കയറി കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു | Attack

തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ അർദ്ധരാത്രിയിൽ വയോധികയ്ക്ക് നേരെ ക്രൂരമായ അക്രമം. ചന്തവിള കുറട്ടൂർ സ്വദേശി ലീലയെയാണ് (70) ഒരു സംഘം വീടു കയറി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Brutal attack on elderly woman in Thiruvananthapuram in her house) ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന...

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു: കേസെടുത്ത് പോലീസ് | Shihab Thangal

കാസർഗോഡ്: മുസ്ലിം ലീഗ് മുൻ സംസ്ഥാന അധ്യക്ഷനായ പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ചന്തേര പോലീസ് കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി.(Sayed Muhammad Ali Shihab Thangal's picture was edited and circulated, Police have...

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് SIT, അന്വേഷണം പൂർത്തിയായി | Ranjith

കൊച്ചി: യുവനടിയെ ലൈംഗികമായി അക്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള അന്വേഷണം പൂർത്തിയായതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കേസിൽ രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. നിലവിലുള്ള വകുപ്പുകൾക്ക് പുറമെ പുതിയവ ഉൾപ്പെടുത്തിയിട്ടില്ല.(Sexual assault case, SIT says there is evidence against Ranjith ) ലൈംഗികാതിക്രമം നടന്നതിന്...

സീതാംഗോളിയിൽ കോഴിവണ്ടി ഡ്രൈവറെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി | Dead

കാസർഗോഡ്: കുമ്പള സീതാംഗോളിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് പിന്നിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗറിന് സമീപത്തെ ബാപ്പാലിപ്പൊന്നം പാടലടുക്കം സ്വദേശിയായ സഫായത്ത് ആണ് മരിച്ചത്. കോഴിവണ്ടി ഡ്രൈവറായ സഫായത്തിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാട്ടുകാർ കണ്ടത്.(Chicken cart driver found dead after being hit in the head...

സൈബർ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ കവർച്ച നടത്തി: ‘ഡോളർ അനി’ പിടിയിലായത് തമിഴ്‌നാട്ടിൽ നിന്ന് | Vinod Bhattathiripad

കോഴിക്കോട്: പ്രമുഖ സൈബർ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയിലായി. അൻപതിലധികം മോഷണക്കേസുകളിൽ പ്രതിയായ കർണാടക ഷിമോഗ സ്വദേശി അനിൽകുമാർ എന്ന ഡോളർ അനി, മോഷണമുതൽ വിൽക്കാൻ സഹായിച്ച അമ്പായത്തോട് സ്വദേശി ജെയിംസ് എന്നിവരെയാണ് കോഴിക്കോട് സിറ്റി പോലീസിന്റെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നടക്കാവ് പോലീസും...

രാഷ്ട്രീയ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചു: നടൻ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി | Vijay

ചെന്നൈ: രാഷ്ട്രീയ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. ചൈൽഡ് റൈറ്റ്‌സ് വാച്ച് എന്ന സംഘടനയാണ് വിജയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.(Child Rights Commission files complaint against actor Vijay for using...

പുതുക്കോട്ടയിലെ ദളിത് യുവാവിൻ്റെ മരണം: ജാതിക്കൊലയെന്ന് കുടുംബം; 4 പേർക്കെതിരെ കേസ് | Caste killing

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ട തിരുമലൈരായപുരത്ത് ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 20 വയസ്സുകാരനായ ദളിത് യുവാവിന്റേത് ജാതിക്കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ബിരുദ വിദ്യാർത്ഥിയായ ആർ. ഹരിഹരന്റെ മരണത്തിലാണ് പെൺവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തിയത്. പെൺകുട്ടിയുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.(Dalit youth found dead in quarry; family alleges...
- Advertisement -spot_img

Latest News

നടി സ്വാതി റെഡ്ഡി വീണ്ടും വിവാഹിതയായി; വരൻ പ്രമുഖ തെലുങ്ക് സംവിധായകൻ ശ്രീകാന്ത് നഗോതി | Colors Swathi Reddy Second Marriage Srikanth Nagothi

കൊച്ചി: 'നോർത്ത് 24 കാതം', 'ആമേൻ' തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന പ്രിയ നടി സ്വാതി റെഡ്ഡി (Colors Swathi Reddy...
- Advertisement -spot_img